ടി20 ലോകകപ്പിൽ രോഹിത് ശർമ്മ-വിരാട് കോഹ്‌ലി ഓപ്പണിംഗ്; റിപ്പോർട്ട്

ഐപിഎല്ലിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനും കോഹ്‌ലിയാണ്.
ടി20 ലോകകപ്പിൽ രോഹിത് ശർമ്മ-വിരാട് കോഹ്‌ലി ഓപ്പണിംഗ്; റിപ്പോർട്ട്

ഡൽഹി: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്കായി രോഹിത് ശർമ്മ-വിരാട് കോഹ്‌ലി സഖ്യം ഓപ്പണിം​ഗിനിറങ്ങുമെന്ന് റിപ്പോർട്ട്. അജിത് അ​ഗാർക്കർ ചെയർമാനായ സെലഷൻ കമ്മറ്റി ഇക്കാര്യത്തിൽ ​​ഗൗരവ ചർച്ചകൾ നടത്തുകയാണ്. ദെയ്നിക് ജാഗരനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ വിരാട് കോഹ്‌ലി ഓപ്പണറായി നടത്തുന്നത് മികച്ച പ്രകടനമെന്നാണ് ബിസിസിഐ വിലയിരുത്തൽ. ഒരു സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറിയും ഉൾപ്പടെ കോഹ്‌ലി ഇതുവരെ 361 റൺസ് നേടിക്കഴിഞ്ഞു. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനും കോഹ്‌ലിയാണ്.

ടി20 ലോകകപ്പിൽ രോഹിത് ശർമ്മ-വിരാട് കോഹ്‌ലി ഓപ്പണിംഗ്; റിപ്പോർട്ട്
ഇത് ദൈവത്തിന്റെ പദ്ധതി, റിങ്കു പറഞ്ഞതുപോലെ നാം തിരിച്ചുവരും; ഷാരൂഖ് ഖാൻ

മൂന്നാം നമ്പറിൽ നിന്ന് രണ്ടാം നമ്പറിലേക്ക് കോഹ്‌ലി മാറുമ്പോൾ കോഹ്‌ലിയുടെ പ്രകടനത്തിൽ മാറ്റമുണ്ടാകില്ലെന്നും ബിസിസിഐ വിലയിരുത്തുന്നു. ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഓപ്പണറായി കോഹ്‌ലി ഒമ്പത് മത്സരങ്ങൾ കളിച്ചു. ഒരു സെഞ്ച്വറി ഉൾപ്പടെ 400ലധികം റൺസ് ഓപ്പണറായി കോഹ്‌ലി നേടിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com