ഇത് ദൈവത്തിന്റെ പദ്ധതി, റിങ്കു പറഞ്ഞതുപോലെ നാം തിരിച്ചുവരും; ഷാരൂഖ് ഖാൻ

എല്ലാവരും നന്നായി കളിച്ചു. അതിൽ എല്ലാവരും സന്തോഷിക്കണം.
ഇത് ദൈവത്തിന്റെ പദ്ധതി, റിങ്കു പറഞ്ഞതുപോലെ നാം തിരിച്ചുവരും; ഷാരൂഖ് ഖാൻ

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ അപ്രതീക്ഷിത തോൽവി നേരിട്ടിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 223 റൺസ് അടിച്ചുകൂട്ടിയിട്ടും കൊൽക്കത്ത തോൽവി വഴങ്ങി. പിന്നാലെ താരങ്ങൾക്ക് ശക്തമായ പിന്തുണ നൽകുകയാണ് ടീം ഉടമയും ബോളിവുഡ് സൂപ്പർതാരവുമായ ഷാരൂഖ് ഖാൻ.

ചില മത്സരങ്ങളിൽ വിജയം നമുക്ക് അവകാശപ്പെട്ടതാണ്. മറ്റു ചില മത്സരങ്ങളിൽ വിജയിക്കാൻ നമുക്ക് അവകാശമില്ല. രാജസ്ഥാനെതിരായ മത്സരത്തിൽ നാം തോൽക്കേണ്ടതല്ല. എല്ലാവരും നന്നായി കളിച്ചു. അതിൽ എല്ലാവരും സന്തോഷിക്കണം. ഈ ഡ്രെസ്സിം​ഗ് റൂമിൽ നാം എപ്പോഴും സന്തോഷത്തോടെയിരിക്കണം. വരാനിരിക്കുന്ന മത്സരങ്ങളിലെ വിജയത്തിന് നാം ഊർജ്ജസ്വലരായി ഇവിടെ ഉണ്ടാവണമെന്നും ഷാരൂഖ് ഖാൻ പറഞ്ഞു.

ഇത് ദൈവത്തിന്റെ പദ്ധതി, റിങ്കു പറഞ്ഞതുപോലെ നാം തിരിച്ചുവരും; ഷാരൂഖ് ഖാൻ
നരെയ്ൻ നിർത്തിയിടത്ത് ബട്ലർ തുടങ്ങി; ഇതിലാരാണ് ഹീറോ?

​'ഗൗതം ​ഗംഭീർ, നിങ്ങൾ നിരാശനാകരുത്. നമ്മൾ ഒരുമിച്ച് തിരിച്ചുവരും. ഇത് ദൈവത്തിന്റെ പദ്ധതിയാണ്. റിങ്കു പറഞ്ഞതുപോലെ ദൈവത്തിന്റെ പദ്ധതിപോലെ നാം തിരിച്ചുവരും. എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. എല്ലാവരെയും ദൈവം അനു​ഗ്രഹിക്കട്ടെ.' ഷാരൂഖ് ഖാൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com