'ബാറ്റർമാർ നന്നായി കളിച്ചു, തിരിച്ചുവരും'; പ്രതീക്ഷയോടെ ഫാഫ് ഡു പ്ലെസിസ്

ഇത്ര വലിയ ലക്ഷ്യമായിരിന്നിട്ടും കീഴടങ്ങാൻ റോയൽ ചലഞ്ചേഴ്സ് തയ്യാറായിരുന്നില്ല.
'ബാറ്റർമാർ നന്നായി കളിച്ചു, തിരിച്ചുവരും'; പ്രതീക്ഷയോടെ ഫാഫ് ഡു പ്ലെസിസ്

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർതോൽവികൾ നേരിടുകയാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. ഏഴ് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഒരു ജയം മാത്രമാണുള്ളത്. പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരാണ് ബെം​ഗളൂരു. എങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് റോയൽ ചലഞ്ചേഴ്സ് നായകൻ ഫാഫ് ഡു പ്ലെസിസിനുള്ളത്.

ബെം​ഗളൂരു നിര മികച്ച ബാറ്റിം​ഗ് പ്രകടനം പുറത്തെടുത്തു. 280 കടക്കുക എന്ന ലക്ഷ്യം വലുതായിരുന്നു. മത്സരം പേസർമാർക്ക് ബുദ്ധിമുട്ടായിരുന്നു. ബാറ്റിം​ഗ് മികച്ചതാണെങ്കിലും ചില പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട്. പവർ പ്ലേയ്ക്ക് ശേഷം റൺറേറ്റ് കുറയാൻ പാടില്ലായിരുന്നുവെന്നും ഡു പ്ലെസിസ് പ്രതികരിച്ചു.

'ബാറ്റർമാർ നന്നായി കളിച്ചു, തിരിച്ചുവരും'; പ്രതീക്ഷയോടെ ഫാഫ് ഡു പ്ലെസിസ്
'വേദന, നിരാശ, രോഷം, വിരാട് കോഹ്‌ലിയെ കാണുമ്പോൾ'; ആരാധകർ പറയുന്നു

ഇത്ര വലിയ ലക്ഷ്യമായിരുന്നിട്ടും കീഴടങ്ങാൻ റോയൽ ചലഞ്ചേഴ്സ് തയ്യാറായിരുന്നില്ല. ആ പോരാട്ടം കാണുന്നത് ഏറെ സന്തോഷിച്ചിപ്പിച്ചു. ബൗളർമാർ 30-40 റൺസ് അധികം വിട്ടുനൽകി. കഴിഞ്ഞ മത്സരങ്ങളിലെ തിരിച്ചടികൾ താരങ്ങൾ മറക്കേണ്ടതുണ്ട്. കൂടുതൽ ആത്മാർത്ഥമായി കളിച്ചാൽ റോയൽ ചലഞ്ചേഴ്സിന് ടൂർണമെന്റിൽ തിരിച്ചുവരാൻ കഴിയുമെന്നും ഡു പ്ലെസിസ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com