'വേദന, നിരാശ, രോഷം, വിരാട് കോഹ്‌ലിയെ കാണുമ്പോൾ'; ആരാധകർ പറയുന്നു

ഏറ്റവും മികച്ച താരം ഏറ്റവും മോശം ടീമിലെന്നാണ് മറ്റൊരാളുടെ പ്രതികരണം.
'വേദന, നിരാശ, രോഷം, വിരാട് കോഹ്‌ലിയെ കാണുമ്പോൾ'; ആരാധകർ പറയുന്നു

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു വീണ്ടും പരാജയപ്പെട്ടു. സൺറൈസേഴ്സ് താരങ്ങൾ ചിന്നസ്വാമിയിൽ വെടിക്കെട്ട് നടത്തിയപ്പോൾ ബെം​ഗളൂരു താരങ്ങൾ പലതവണ അതിർത്തി കടന്നു. ബൗണ്ടറിയിൽ നിന്ന് അന്തരീക്ഷത്തിലൂടെ ഉയർന്നുപോകുന്ന പന്ത് നോക്കി നിൽക്കാനെ സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് കഴിഞ്ഞുള്ളു. പിന്നാലെ ദുഃഖിതനായി നിൽക്കുന്ന താരത്തിന് വേണ്ടി പ്രതികരിക്കുകയാണ് ആരാധകർ.

റോയൽ ചലഞ്ചേഴ്സിന് എന്ത് സംഭവിക്കുന്നുവെന്ന് അറിയേണ്ടതില്ല. എന്നാൽ വിരാട് കോഹ്‌ലിയുടെ മുഖം കാണുമ്പോൾ നിരാശയുണ്ടെന്നാണ് ഒരാൾ പ്രതികരിച്ചിരിക്കുന്നത്. ഏറ്റവും മികച്ച താരം ഏറ്റവും മോശം ടീമിലെന്നാണ് മറ്റൊരാളുടെ പ്രതികരണം. കോഹ്‌ലിയുടെ അവസ്ഥ ഏറെ നിരാശപ്പെടുത്തുന്നുവെന്ന് വേറൊരു ആരാധകന്‍ പ്രതികരിച്ചു.

'വേദന, നിരാശ, രോഷം, വിരാട് കോഹ്‌ലിയെ കാണുമ്പോൾ'; ആരാധകർ പറയുന്നു
ചിന്നസ്വാമി റൺഫെസ്റ്റ്; തിരുത്തിക്കുറിക്കപ്പെട്ട് റെക്കോർഡുകൾ

മറുപടി ബാറ്റിം​ഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. 20 പന്തിൽ 42 റൺസുമായി കോഹ്‌ലി മികച്ച തുടക്കം നൽകി. ഫാഫ് ഡു പ്ലെസിസും ദിനേശ് കാർത്തിക്കും അർദ്ധ സെഞ്ച്വറികൾ നേടിയെങ്കിലും റൺമല താണ്ടാൻ കഴിഞ്ഞില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com