'ഹാര്‍ദ്ദിക്കിനെക്കാളും മികച്ച ഡെത്ത് ഓവര്‍ ബൗളര്‍ ആ താരമാണ്'; വിമര്‍ശിച്ച് വസീം ജാഫര്‍

'ബാറ്റിങ്ങും ഹാര്‍ദ്ദിക്കിന് നന്നായി ചെയ്യാമായിരുന്നു'
'ഹാര്‍ദ്ദിക്കിനെക്കാളും മികച്ച ഡെത്ത് ഓവര്‍ ബൗളര്‍ ആ താരമാണ്'; വിമര്‍ശിച്ച് വസീം ജാഫര്‍

മുംബൈ: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ചെന്നൈക്കെതിരായ മത്സരത്തിലെ 20-ാം ഓവറില്‍ ഹാര്‍ദ്ദിക് പന്തെറിയാനെത്തിയതിനെയാണ് വസീം ജാഫര്‍ നിശിതമായി വിമര്‍ശിച്ചത്. ഹാര്‍ദ്ദിക്കിനേക്കാള്‍ മികച്ച ഡെത്ത് ഓവര്‍ ബൗളറാണ് ആകാശ് മധ്‌വാളെന്നും അദ്ദേഹത്തെ 20-ാംഓവര്‍ എറിയാന്‍ നിയോഗിക്കാത്തത് ചര്‍ച്ച ചെയ്യപ്പെടണമെന്നും വസീം ജാഫര്‍ അഭിപ്രായപ്പെട്ടു.

'ഹാര്‍ദ്ദിക്കിനെക്കാളും മികച്ച ഡെത്ത് ഓവര്‍ ബൗളര്‍ ആ താരമാണ്'; വിമര്‍ശിച്ച് വസീം ജാഫര്‍
'കോഹ്‌ലി ബൗള്‍ ചെയ്തിരുന്നെങ്കില്‍ ഇത്രയും റണ്‍സ് വഴങ്ങില്ല'; ആര്‍സിബി വേദനിപ്പിച്ചെന്ന് ശ്രീകാന്ത്

'ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിക്കണമെങ്കില്‍ ചെന്നൈക്കെതിരായ മത്സരത്തില്‍ 20-ാം ഓവറില്‍ ബൗള്‍ ചെയ്തതുതന്നെ ചര്‍ച്ച ചെയ്യപ്പെടണം. ശിവം ദുബെയ്‌ക്കെതിരെ സ്പിന്‍ എറിയാതിരുന്നത് നന്നായി. ബാറ്റിങ്ങും ഹാര്‍ദ്ദിക്കിന് നന്നായി ചെയ്യാമായിരുന്നു. അതില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്യാനാകില്ല. ആ 20-ാം ഓവര്‍ മാത്രമാണ് പ്രശ്‌നം. ഹാര്‍ദ്ദിക്കിന് പകരം അദ്ദേഹത്തേക്കാള്‍ മികച്ച ഡെത്ത് ഓവര്‍ ബൗളറായ ആകാശ് മധ്‌വാളിനെ പന്തെറിയാന്‍ ഏല്‍പ്പിക്കാമായിരുന്നു', വസീം ജാഫര്‍ പറഞ്ഞു.

'ഹാര്‍ദ്ദിക്കിനെക്കാളും മികച്ച ഡെത്ത് ഓവര്‍ ബൗളര്‍ ആ താരമാണ്'; വിമര്‍ശിച്ച് വസീം ജാഫര്‍
'ഹാര്‍ദ്ദിക് 100 ശതമാനം ഫിറ്റാണെന്ന് കരുതുന്നില്ല'; വിമര്‍ശിച്ച് ആദം ഗില്‍ക്രിസ്റ്റ്

ഹാര്‍ദ്ദിക് എറിഞ്ഞ 20ാം ഓവറില്‍ മാത്രം 26 റണ്‍സാണ് വഴങ്ങിയത്. ചെന്നൈ സൂപ്പര്‍ താരം മഹേന്ദ്ര സിങ് ധോണി തുടര്‍ച്ചയായ മൂന്ന് സിക്സറുകള്‍ പറത്തിയിരുന്നു. മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സ് 20 റണ്‍സിന് വിജയിച്ചതോടെ ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ രൂക്ഷവിമര്‍ശനം ഉയരുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com