'ഹാര്‍ദ്ദിക് 100 ശതമാനം ഫിറ്റാണെന്ന് കരുതുന്നില്ല'; വിമര്‍ശിച്ച് ആദം ഗില്‍ക്രിസ്റ്റ്

'ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബൗളിങ്ങിന്റെ ഒരേയൊരു പോസിറ്റീവ് വശം ഇതാണ്'
'ഹാര്‍ദ്ദിക് 100 ശതമാനം ഫിറ്റാണെന്ന് കരുതുന്നില്ല'; വിമര്‍ശിച്ച് ആദം ഗില്‍ക്രിസ്റ്റ്

മുംബൈ: മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കായികക്ഷമതയില്‍ സംശയം ഉന്നയിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആദം ഗില്‍ക്രിസ്റ്റ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പരാജയം വഴങ്ങിയതിന് ശേഷമാണ് ഗില്‍ക്രിസ്റ്റിന്റെ പ്രതികരണം. മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും പാണ്ഡ്യ ബൗളിങ്ങില്‍ മികച്ച പ്രകടനമല്ല കാഴ്ച വെച്ചതെന്നും ഐപിഎല്ലില്‍ താരത്തിന് കൃത്യതയും സ്ഥിരതയുമില്ലെന്നും ഗില്‍ക്രിസ്റ്റ് വിമര്‍ശിച്ചു.

'ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബൗളിങ്ങിന്റെ ഒരേയൊരു പോസിറ്റീവ് വശമെന്നത് വെല്ലുവിളി ഏറ്റെടുക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹം ശ്രമിച്ചു. പക്ഷേ ബൗളിങ്ങില്‍ പൂര്‍ണമായും ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ ഹാര്‍ദ്ദിക്കിന് കഴിഞ്ഞിരുന്നില്ല. അദ്ദേഹം 100 ശതമാനം ഫിറ്റാണെന്ന് എനിക്ക് തോന്നുന്നില്ല', ഗില്‍ക്രിസ്റ്റ് പറഞ്ഞു.

'ഹാര്‍ദ്ദിക് 100 ശതമാനം ഫിറ്റാണെന്ന് കരുതുന്നില്ല'; വിമര്‍ശിച്ച് ആദം ഗില്‍ക്രിസ്റ്റ്
ഹാർദ്ദിക്കിനെതിരെ ഹാട്രിക് സിക്സ്; വാങ്കഡെയിൽ 'തല'യുടെ വിളയാട്ടം

ചെന്നൈയ്‌ക്കെതിരെ മൂന്ന് ഓവറില്‍ 43 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് ഹാര്‍ദ്ദിക് പാണ്ഡ്യ വീഴ്ത്തിയത്. പാണ്ഡ്യയുടെ അവസാന ഓവറില്‍ ചെന്നൈ സൂപ്പര്‍ താരം മഹേന്ദ്ര സിങ് ധോണി തുടര്‍ച്ചയായ മൂന്ന് സിക്‌സറുകള്‍ പറത്തിയിരുന്നു. മുംബൈയുടെ മറുപടി ബാറ്റിങ്ങില്‍ ആറ് പന്തില്‍ നിന്ന് രണ്ട് റണ്‍സെടുത്ത് മുംബൈ നായകന്‍ പുറത്താവുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com