ആറ് ആഴ്ചയിൽ ആരാധകർ എല്ലാം മറക്കും; ഹാർദ്ദിക്കിനെ പിന്തുണച്ച് പൊള്ളാർഡ്

മുംബൈ ഇന്ത്യൻസിനെ വിമർശിക്കാൻ മാത്രം ശ്രമിക്കുന്ന ചിലരുണ്ട്.
ആറ് ആഴ്ചയിൽ ആരാധകർ എല്ലാം മറക്കും; ഹാർദ്ദിക്കിനെ പിന്തുണച്ച് പൊള്ളാർഡ്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസ് വീണ്ടും പരാജയപ്പെട്ടു. ഒരിക്കൽകൂടെ മുംബൈ നായകൻ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് നേരെയാണ് വിമർശനങ്ങൾ ഉയരുന്നത്. എന്നാൽ ഹാർദ്ദിക്കിനെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ് പരിശീലകൻ കീറോൺ പൊള്ളാർഡ്. ആറ് ആഴ്ചയ്ക്കുള്ളിൽ ഹാർദ്ദിക്കിന് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് അവസാനമാകുമെന്നാണ് പൊള്ളാർഡ് പറയുന്നത്.

ആരാ​ധകരോഷം ഹാർദ്ദിക്കിന്റെ ആത്മവിശ്വാത്തെ ബാധിക്കുമോയെന്ന് അറിയില്ല. ​ഹാർദ്ദിക്ക് ഒരു ആത്മവിശ്വാസമുള്ള താരമാണ്. ക്രിക്കറ്റിൽ നല്ല സമയവും മോശം സമയവും ഉണ്ടാകും. കഠിനാദ്ധ്വാനം ചെയ്യുന്ന താരമാണ് ഹാർദ്ദിക്ക്. മുംബൈ ഇന്ത്യൻസിനെ വിമർശിക്കാൻ മാത്രം ശ്രമിക്കുന്ന ചിലരുണ്ട്. അത്തരക്കാരെകൊണ്ട് മടുത്തെന്ന് പൊള്ളാർഡ് പറഞ്ഞു.

ആറ് ആഴ്ചയിൽ ആരാധകർ എല്ലാം മറക്കും; ഹാർദ്ദിക്കിനെ പിന്തുണച്ച് പൊള്ളാർഡ്
മുംബൈ ഇന്ത്യൻസ്, നിങ്ങൾ തെറ്റുതിരുത്തണം; ഹിറ്റ്മാനായി ആരാധകർ

ക്രിക്കറ്റ് ഒരു ടീം ​ഗെയിമാണ്. ആറ് ആഴ്ചയ്ക്കുള്ളിൽ ഹാർദ്ദിക്ക് ഇന്ത്യയ്ക്കായി കളിക്കും. അപ്പോൾ ആരാധകർ എല്ലാം മറക്കും. ഇന്ത്യൻ ടീമിനായി ആരാധകർ ആർപ്പുവിളിക്കും. ബാറ്റുകൊണ്ടും പന്തുകൊണ്ടും നിർണായക സംഭവാന നൽകാൻ കഴിയുന്ന താരമാണ് ഹാർദ്ദിക്ക്. ഇന്ത്യൻ ടീമിൽ ഹാർദ്ദിക്കിന് നിർണായക സംഭാവന നൽകാൻ കഴിയുമെന്നും പൊള്ളാർഡ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com