ഞാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും റോയൽ ചലഞ്ചേഴ്സ് മുന്നോട്ടുപോകും; വിരാട് കോഹ്‌ലി

എന്നെങ്കിലും കിരീടം നേടിയാല്‍ ആളുകള്‍ പറയുന്നത് ഒടുവില്‍ താങ്കള്‍ അത് നേടിയിരിക്കുന്നു എന്നാവും
ഞാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും റോയൽ ചലഞ്ചേഴ്സ് മുന്നോട്ടുപോകും; വിരാട് കോഹ്‌ലി

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ നിര്‍ണായക ഘടകമാണ് വിരാട് കോഹ്‌ലി. 2008ലെ ആദ്യ സീസണ്‍ മുതല്‍ താരം റോയല്‍ ചലഞ്ചേഴ്‌സിന്റെ ഭാഗമാണ്. മൂന്ന് തവണ ഫൈനല്‍ കളിച്ചെങ്കിലും ഐപിഎല്ലില്‍ കിരീടം നേടാന്‍ കോഹ്‌ലിക്ക് കഴിഞ്ഞിട്ടില്ല.

ഐപിഎല്ലില്‍ എന്തുകൊണ്ട് മറ്റൊരു ടീം തിരഞ്ഞെടുത്തില്ലെന്ന് വിശദീകരിക്കുകയാണ് കോഹ്‌ലി. മുമ്പ് പല ടീമുകളും തന്നെ സമീപിച്ചിട്ടുണ്ട്. ഞാന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് മുന്നോട്ട് പോകും. ഒരു ഐപിഎല്‍ ട്രോഫി നേടാന്‍ തനിക്ക് കഴിഞ്ഞേക്കും. എന്നാല്‍ ഒരിക്കല്‍ പോലും തന്നെ ഒരു ഐപിഎല്‍ ചാമ്പ്യനെന്നോ ലോകചാമ്പ്യനെന്നോ ആരും തന്നെ അഭിസംബോധന ചെയ്യില്ലെന്ന് കോഹ്‌ലി പറഞ്ഞു.

ഞാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും റോയൽ ചലഞ്ചേഴ്സ് മുന്നോട്ടുപോകും; വിരാട് കോഹ്‌ലി
ഹാർദ്ദിക്ക് പാണ്ഡ്യയുടെ പ്രകടനത്തിൽ അതൃപ്തി; ടി20 ലോകകപ്പിന് ഉണ്ടാകില്ല?

നമ്മുടെ സ്വഭാവമാണ് ആളുകള്‍ വിലയിരുത്തുക. നല്ല സ്വഭാവുമുള്ളവര്‍ക്കൊപ്പം ആളുകള്‍ നില്‍ക്കും. റോയല്‍ ചലഞ്ചേഴ്‌സിനോടുള്ള ആത്മാര്‍ത്ഥത കാരണമാണ് താന്‍ അവിടെ തുടരുന്നത്. എന്നെങ്കിലും കിരീടം നേടിയാല്‍ ആളുകള്‍ പറയുന്നത് ഒടുവില്‍ താങ്കള്‍ അത് നേടിയിരിക്കുന്നു എന്നാവും. ഒരിക്കലും കിരീടം നേടിയില്ലെങ്കിലും അത് ലോകത്തിന്റെ അവസാനമല്ലെന്നും വിരാട് കോഹ്‌ലി വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com