തനൂഷ് കോട്യാനെ എന്തുകൊണ്ട് ഓപ്പണറാക്കി; വ്യക്തമാക്കി സഞ്ജു

31 പന്തിൽ 24 റൺസ് മാത്രമാണ് കോട്യാൻ മത്സരത്തിൽ നേടിയത്
തനൂഷ് കോട്യാനെ എന്തുകൊണ്ട് ഓപ്പണറാക്കി; വ്യക്തമാക്കി സഞ്ജു

മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ അഞ്ചാം ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് മുന്നേറുകയാണ്. പഞ്ചാബ് കിംഗ്സിനെതിരെ ശക്തമായ പോരാട്ടത്തിനൊടുവിൽ രാജസ്ഥാൻ വിജയം സ്വന്തമാക്കി. പക്ഷേ മത്സരത്തിൽ സഞ്ജു സാംസൺ എടുത്ത ഒരു തീരുമാനം ഏറെ വിമർശിക്കപ്പെട്ടു.

ഒരു ബൗളിം​ഗ് ഓൾ റൗണ്ടറായി തനൂഷ് കോട്യാനെ രാജസ്ഥാൻ റോയൽസ് ഓപ്പണറാക്കി. ജോസ് ബട്ലറുടെ അഭാവത്തിലാണ് കോട്യാൻ ഓപ്പണിം​ഗ് സ്ഥാനത്തെത്തിയത്. 31 പന്തിൽ 24 റൺസ് മാത്രമാണ് താരത്തിന് മത്സരത്തിൽ നേടാനായത്. എന്നാൽ കോട്യാനെ ഓപ്പണിം​ഗ് സ്ഥാനത്ത് ഇറക്കിയതിൽ സഞ്ജു വ്യക്തത വരുത്തി.

തനൂഷ് കോട്യാനെ എന്തുകൊണ്ട് ഓപ്പണറാക്കി; വ്യക്തമാക്കി സഞ്ജു
ഞാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും റോയൽ ചലഞ്ചേഴ്സ് മുന്നോട്ടുപോകും; വിരാട് കോഹ്‌ലി

രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കായി മികച്ച പ്രകടനം നടത്തിയ താരമാണ് കോട്യാൻ. 10-ാം നമ്പറിൽ കോട്യാൻ നടത്തിയ പ്രകടനങ്ങൾ എല്ലാവരെയും അമ്പരപ്പിച്ചു. അതുകൊണ്ടാണ് രാജസ്ഥാൻ റോയൽസിൽ കോട്യാന് മുൻനിരയിൽ അവസരം നൽകിയത്. ബാറ്റിം​ഗ് തകർച്ച ആഗ്രഹിച്ചിട്ടില്ല. എങ്കിലും അവസാന നിമിഷം രാജസ്ഥാൻ ഡ​ഗ് ഔട്ട് ഒരൽപ്പം ആശങ്കയിലായിരുന്നതായും സഞ്ജു വിശദീകരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com