'രാജസ്ഥാനെതിരെ പഞ്ചാബിനെ ഞാൻ നയിക്കും.'; ധവാൻ കളിക്കാത്തതില്‍ സാം കരൺ

നായകനായി ആശ്വസിക്കാവുന്ന പ്രകടനമല്ല സാം കരണിന് ലഭിച്ചത്.
'രാജസ്ഥാനെതിരെ പഞ്ചാബിനെ ഞാൻ നയിക്കും.'; ധവാൻ കളിക്കാത്തതില്‍ സാം കരൺ

മൊഹാലി: രാജസ്ഥാൻ റോയൽസിനെതിരെ പ‍ഞ്ചാബ് കിം​ഗ്സ് നായകൻ ശിഖർ ധവാൻ കളിച്ചില്ല. സാം കരൺ ആണ് പകരം നായകൻ. മത്സരത്തിൽ ടോസിനെത്തിയ സാം സ്വഭാവികമായും ധവാൻ എവിടെയെന്ന ചോദ്യം അഭിമുഖീകരിച്ചു. പഞ്ചാബ് ഓപ്പണർ കളിക്കാത്തിന്റെ കാരണം സാം പറയുകയും ചെയ്തു.

ശരീരത്തിന് ചില അസ്വസ്ഥതകൾ കാരണം ധവാൻ ഇന്ന് കളിക്കില്ല. പഞ്ചാബിനെ ഇന്നത്തെ മത്സരത്തിൽ താൻ നയിക്കും. ടോസ് ലഭിച്ചിരുന്നെങ്കിൽ ബൗളിം​ഗ് തിരഞ്ഞെടുക്കുമായിരുന്നു. എന്നാൽ സ്കോർബോർഡിൽ റൺസ് ഉയർത്തുക എന്ന നിയോ​ഗമാണ് ലഭിച്ചിരിക്കുന്നതെന്ന് സാം കരൺ പറഞ്ഞു.

'രാജസ്ഥാനെതിരെ പഞ്ചാബിനെ ഞാൻ നയിക്കും.'; ധവാൻ കളിക്കാത്തതില്‍ സാം കരൺ
ക്യാച്ചെടുക്കാൻ എത്തി സഞ്ജു, കൈപ്പിടിയിലാക്കി കുൽദീപ് സെൻ; ആവേശ് ഖാൻ പറഞ്ഞതെന്ത്?

പഞ്ചാബ് നായകനായി ആശ്വസിക്കാവുന്ന പ്രകടനമല്ല സാം കരണിന് ലഭിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുക്കാനെ സാധിച്ചുള്ളു. 31 റൺസെടുത്ത അഷുതോഷ് ശർമ്മ ടോപ് സ്കോററായി. ജിതേഷ് ശർമ്മ 29 റൺസും സംഭാവന ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com