'ചാമ്പ്യന്മാരെ പോലെ ചിന്തിക്കണം'; ലഖ്‌നൗവിനെതിരായ വിജയം ആശ്വാസമായെന്ന് റിഷഭ് പന്ത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ലഖ്‌നൗവിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഡല്‍ഹി വിജയവഴിയിലെത്തിയത്
'ചാമ്പ്യന്മാരെ പോലെ ചിന്തിക്കണം'; ലഖ്‌നൗവിനെതിരായ വിജയം ആശ്വാസമായെന്ന് റിഷഭ് പന്ത്

ലഖ്‌നൗ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ വിജയം ആശ്വാസം നല്‍കിയെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്. ലഖ്‌നൗവിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി വിജയവഴിയിലെത്തിയത്. സീസണില്‍ ഡല്‍ഹിയുടെ രണ്ടാമത്തെ വിജയമാണിത്. നിര്‍ണായക വിജയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി നായകന്‍ റിഷഭ് പന്ത്.

'ഒരു വിജയത്തിന് വേണ്ടി ഞങ്ങള്‍ കൊതിച്ചിരുന്നു. ഈ വിജയം അല്‍പ്പം ആശ്വാസം നല്‍കുന്നു. ചിലപ്പോള്‍ കാര്യങ്ങള്‍ നമ്മുടെ വഴിക്ക് വരണമെന്നില്ല. പക്ഷേ നമ്മള്‍ ചാമ്പ്യന്മാരെ പോലെ ചിന്തിക്കുകയും കഠിനമായി പോരാടുകയും വേണം', മത്സരത്തിലെ വിജയത്തിന് ശേഷം പന്ത് പ്രതികരിച്ചു.

'ചാമ്പ്യന്മാരെ പോലെ ചിന്തിക്കണം'; ലഖ്‌നൗവിനെതിരായ വിജയം ആശ്വാസമായെന്ന് റിഷഭ് പന്ത്
തിരിച്ചുവരവില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ്; സ്വപ്ന നേട്ടത്തിലെത്തുന്ന ആദ്യ ഡല്‍ഹി താരമായി റിഷഭ് പന്ത്

'നമ്മള്‍ ലക്ഷ്യത്തിലെത്താത്ത ചില ഘട്ടങ്ങള്‍ ഉണ്ടാവാറുണ്ട്. അതിന്റെ ഉത്തരവാദിത്തങ്ങള്‍ ചില വ്യക്തികള്‍ ഏറ്റെടുക്കേണ്ടതുണ്ട്. എന്നിരുന്നാലും ഒരു ടീമെന്ന നിലയില്‍ ഒരുമിച്ച് നില്‍ക്കേണ്ടതും പ്രധാനമാണ്. ഒരുപാട് പരിക്കുകള്‍ ഞങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. എന്നാലും ഞങ്ങളുടെ മൂന്നാം നമ്പറിനെ ജെയ്ക് ഫ്രേസറില്‍ കണ്ടെത്താന്‍ സാധിച്ചു', പന്ത് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com