തിരിച്ചുവരവില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ്; സ്വപ്ന നേട്ടത്തിലെത്തുന്ന ആദ്യ ഡല്‍ഹി താരമായി റിഷഭ് പന്ത്

തിരിച്ചുവരവില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ്; സ്വപ്ന നേട്ടത്തിലെത്തുന്ന ആദ്യ ഡല്‍ഹി താരമായി റിഷഭ് പന്ത്

ഡല്‍ഹി നായകന്‍ റിഷഭ് പന്ത് 41 റണ്‍സുമായി നിര്‍ണായക സംഭാവന നല്‍കി

ലഖ്‌നൗ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്തി സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. സൂപ്പര്‍ ജയന്റ്‌സിന്റെ തട്ടകമായ ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഡല്‍ഹി ലഖ്‌നൗവിനെ തോല്‍പ്പിച്ചത്. ഡല്‍ഹി നായകന്‍ റിഷഭ് പന്ത് 41 റണ്‍സുമായി നിര്‍ണായക സംഭാവന നല്‍കി.

തകര്‍പ്പന്‍ പ്രകടനത്തോടെ മറ്റൊരു റെക്കോര്‍ഡും റിഷഭ് പന്തിനെ തേടിയെത്തി. ഐപിഎല്ലില്‍ 3000 റണ്‍സെന്ന നാഴികകല്ലാണ് ലഖ്‌നൗവിനെതിരായ മത്സരത്തോടെ പന്ത് പിന്നിട്ടത്. 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഡല്‍ഹി താരമായും പന്ത് മാറി.

മത്സരം ആരംഭിക്കുന്നതിന് മുന്‍പ് 3000 റണ്‍സെന്ന നാഴികകല്ലിലെത്താന്‍ ഒന്‍പത് റണ്‍സ് ആവശ്യമായിരുന്നു. ഡല്‍ഹി ഇന്നിങ്‌സിന്റെ 12-ാം ഓവറില്‍ മാര്‍കസ് സ്‌റ്റോയിനിസിനെ ബൗണ്ടറി പായിച്ചാണ് പന്ത് ചരിത്ര നേട്ടത്തിലെത്തിയത്. 24 പന്തില്‍ രണ്ട് സിക്‌സും നാല് ബൗണ്ടറിയും സഹിതം 41 റണ്‍സെടുത്തതോടെ പന്തിന്റെ സമ്പാദ്യം 3032 ഐപിഎല്‍ റണ്‍സായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com