ഒരു ബോളിൽ രണ്ട് തവണ വിക്കറ്റ്; റിഷഭ് പന്താണ് താരം

ആറ് വിക്കറ്റിന് ഡൽഹി ലഖ്നൗവിനെ തോൽപ്പിച്ചു
ഒരു ബോളിൽ രണ്ട് തവണ വിക്കറ്റ്; റിഷഭ് പന്താണ് താരം

ലഖ്നൗ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്. ആറ് വിക്കറ്റിനാണ് ഡൽഹി ലഖ്നൗവിനെ തോൽപ്പിച്ചത്. ഡൽഹി നായകൻ റിഷഭ് പന്ത് 41 റൺസുമായി നിർണായക സംഭാവന നൽകി. പക്ഷേ റിഷഭ് പന്തിന്റെ വിക്കറ്റാണ് സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്.

ഡൽഹി ഇന്നിം​ഗ്സിന്റെ 16-ാം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. രവി ബിഷ്ണോയ്ക്കെതിരെ സ്റ്റെപ് ഔട്ട് നടത്തിയ റിഷഭിന് പിഴച്ചു. ഒരു ഒന്നൊന്നര പിഴവാണ് പന്തിന് സംഭവിച്ചത്. ബോൾ റിഷഭിനെ മറികടന്ന് വിക്കറ്റ് കീപ്പർ കെ എൽ രാഹുലിന്റെ കൈകളിലെത്തി. ലഖ്നൗ നായകൻ പന്തിനെ സ്റ്റമ്പ് ചെയ്ത് പുറത്താക്കി.

ഒരു ബോളിൽ രണ്ട് തവണ വിക്കറ്റ്; റിഷഭ് പന്താണ് താരം
അനായാസം പന്തും പിള്ളേരും; ലഖ്നൗവിനെ തകർത്തെറിഞ്ഞ് ക്യാപിറ്റൽസ്

ഈ സമയത്ത് പന്തിന്റെ കൈയ്യിൽ നിന്നും ബാറ്റ് വഴുതിപ്പോയി. അന്തരീഷത്തിൽ ഉയർന്ന ബാറ്റ് സ്റ്റമ്പിൽ വന്നു വീണു. എന്തായാലും ഡൽഹി സ്കോർബോർഡിൽ പന്ത് സ്റ്റമ്പിങ്ങിലൂടെ പുറത്തായെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com