അനായാസം പന്തും പിള്ളേരും; ലഖ്നൗവിനെ തകർത്തെറിഞ്ഞ് ക്യാപിറ്റൽസ്

ആറ് മത്സരം പൂർത്തിയാകുമ്പോൾ ഡൽഹിയുടെ രണ്ടാം ജയം മാത്രമാണിത്.
അനായാസം പന്തും പിള്ളേരും; ലഖ്നൗവിനെ തകർത്തെറിഞ്ഞ് ക്യാപിറ്റൽസ്

ലഖ്നൗ: ഇന്ത്യൻ പ്രീമിയർ തകർപ്പൻ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. ലഖ്നൗ സൂപ്പർ ജയന്റ്സിനെ ആറ് വിക്കറ്റിനാണ് ഡൽഹി തോൽപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

തകർച്ചോയോടെയാണ് ലഖ്നൗ ബാറ്റിം​ഗ് തുടങ്ങിയത്. ഒരു ഘട്ടത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 94 റൺസെന്ന നിലയിലേക്ക് ലഖ്നൗ വീണു. കുറഞ്ഞ സ്കോറിലേക്ക് പോയേക്കാവുന്ന തോന്നിയിടത്ത് നിന്ന് ലഖ്നൗ ഭേദപ്പെട്ട സ്കോറിലെത്തി. ആയൂഷ് ബദോനി 35 പന്തിൽ 55 റൺസുമായി പുറത്താകാതെ നിന്നു.

അനായാസം പന്തും പിള്ളേരും; ലഖ്നൗവിനെ തകർത്തെറിഞ്ഞ് ക്യാപിറ്റൽസ്
എട്ടാം വിക്കറ്റിൽ റെക്കോർഡ് കൂട്ടുകെട്ട്; ലഖ്നൗ തേരുതെളിച്ച് ആയുഷ് ബദോനി

മറുപടി ബാറ്റിം​ഗിൽ അനായാസം ഡൽഹി ലക്ഷ്യത്തിലേക്ക് നീങ്ങി. പൃഥി ഷാ 32, ജെയ്ക് ഫ്രേസര്‍ 55, റിഷഭ് പന്ത് 31 എന്നിവർ ഡൽഹി നിരയിൽ തിളങ്ങി. ആറ് മത്സരം പൂർത്തിയാകുമ്പോൾ ഡൽഹിയുടെ രണ്ടാം ജയം മാത്രമാണിത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com