ഹാര്‍ദ്ദിക് ഇന്ത്യയുടെ ഭാവി, രോഹിത് വിരമിക്കുമ്പോള്‍ അദ്ദേഹം ക്യാപ്റ്റനാകണം: നവ്‌ജ്യോത് സിങ് സിദ്ദു

രോഹിത് ഇല്ലാതിരുന്ന ഒരു വര്‍ഷത്തോളം അദ്ദേഹം ടി20യില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്
ഹാര്‍ദ്ദിക് ഇന്ത്യയുടെ ഭാവി, രോഹിത് വിരമിക്കുമ്പോള്‍ അദ്ദേഹം ക്യാപ്റ്റനാകണം: നവ്‌ജ്യോത് സിങ് സിദ്ദു

മുംബൈ: രോഹിത് ശര്‍മ്മ വിരമിച്ചാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ ക്യാപ്റ്റനാകണമെന്ന് മുന്‍ താരം നവ്‌ജ്യോത് സിങ് സിദ്ദു. ഹാര്‍ദ്ദിക്കാണ് ഇന്ത്യന്‍ ടീമിന്റെ ഭാവി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഹാര്‍ദ്ദിക് സ്വാഭാവികമായ ഓപ്ഷനാണെന്നും സിദ്ദു പറഞ്ഞു.

'ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി. രോഹിത് ശര്‍മ്മയ്ക്ക് ഇപ്പോള്‍ ഏകദേശം 36-37 വയസ്സുണ്ട്. അദ്ദേഹത്തിന് രണ്ട് വര്‍ഷം കൂടി ബാക്കിയുണ്ട്. അദ്ദേഹം മികച്ച ക്യാപ്റ്റനും കളിക്കാരനുമാണ്. എന്നാല്‍ രോഹിത് വിരമിക്കുന്ന സമയത്തേക്ക് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഒരാഴെ കൊണ്ടുവരേണ്ടതുണ്ട്', സിദ്ദു പറയുന്നു.

ഹാര്‍ദ്ദിക് ഇന്ത്യയുടെ ഭാവി, രോഹിത് വിരമിക്കുമ്പോള്‍ അദ്ദേഹം ക്യാപ്റ്റനാകണം: നവ്‌ജ്യോത് സിങ് സിദ്ദു
സഞ്ജുവിന് കഷ്ടകാലം; ആദ്യ പരാജയത്തിന് പിന്നാലെ കിട്ടിയത് എട്ടിന്റെ പണി

'ഞാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ടെസ്റ്റ് മാച്ച് ക്യാപ്റ്റന്‍സിക്ക് വേണ്ടി വാദിക്കുകയല്ല. പക്ഷേ അദ്ദേഹം നമ്മുടെ വൈസ് ക്യാപ്റ്റനാണ്. രോഹിത് ഇല്ലാതിരുന്ന ഒരു വര്‍ഷത്തോളം അദ്ദേഹം ടി20യില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഹാര്‍ദ്ദിക് എല്ലാവരുടെയും സ്വാഭാവികമായ ചോയ്‌സ് ആണ്. അതുകൊണ്ടാണ് ബിസിസിഐ അദ്ദേഹത്തെ വൈസ് ക്യാപ്റ്റനാക്കിയത്. വൈറ്റ് ബോളില്‍ ഹാര്‍ദ്ദിക് തന്നെ അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനാവണം', സിദ്ദു കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com