ചഹലിന്റെ ബുദ്ധി, സ‍ഞ്ജുവിന്റെ സ്റ്റമ്പിം​ഗ്; നിരാശയോടെ ഗിൽ മടങ്ങി

വിക്കറ്റ് ആ​​ഘോഷിക്കുമ്പോൾ ബുദ്ധികൊണ്ട് കളിക്കണമെന്ന് ചഹൽ ആം​ഗ്യം കാണിക്കുന്നുണ്ടായിരുന്നു.
ചഹലിന്റെ ബുദ്ധി, സ‍ഞ്ജുവിന്റെ സ്റ്റമ്പിം​ഗ്; നിരാശയോടെ ഗിൽ മടങ്ങി

ജയ്പൂർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ നന്നായി കളിക്കുകയായിരുന്നു ശുഭ്മൻ ​ഗിൽ. ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ​ഗുജറാത്തിന് പ്രതീക്ഷയായിരുന്നു ​ഗിൽ. എന്നാൽ ഗില്ലിനെ പുറത്താക്കാൻ സ്പിന്നർ യൂസ്വേന്ദ്ര ചഹൽ ഒരു തന്ത്രം പ്രയോ​ഗിച്ചു. മലയാളി താരം സ‍ഞ്ജു സാംസണിന്റെ കിടിലൻ സ്റ്റമ്പിങ് കൂടിയായതോടെ ​ഗിൽ നിരാശയോടെ മടങ്ങി.

മത്സരത്തിന്റെ 16-ാം ഓവറിലായിരുന്നു സംഭവം. ചഹലിന്റെ ആദ്യ രണ്ട് പന്തും ​ഗിൽ ബൗണ്ടറി കടത്തി. ഇതോടെ താരം ഒരു തന്ത്രം പ്രയോ​ഗിച്ചു. ഓഫ് സൈഡിൽ ഒരു വൈഡ് എറിയുക. ആ പന്തിൽ ​ഗിൽ സ്റ്റെപ് ഔട്ട് ചെയ്തു. പന്ത് സഞ്ജു സാംസണിന്റെ കൈകളിലെത്തി. സഞ്ജു ​ഗില്ലിനെ സ്റ്റമ്പ് ചെയ്ത് പുറത്താക്കി.

ചഹലിന്റെ ബുദ്ധി, സ‍ഞ്ജുവിന്റെ സ്റ്റമ്പിം​ഗ്; നിരാശയോടെ ഗിൽ മടങ്ങി
ബാലൻസ് തെറ്റാതെ വിജയ് ശങ്കർ; പരാ​ഗിനെ തകർപ്പൻ ക്യാച്ചിലൂടെ പിടികൂടി

വിക്കറ്റ് ആ​​ഘോഷിക്കുമ്പോൾ ബുദ്ധികൊണ്ട് കളിക്കണമെന്ന് ചഹൽ ആം​ഗ്യം കാണിക്കുന്നുണ്ടായിരുന്നു. 44 പന്തിൽ 72 റൺസുമായാണ് ​ഗിൽ മടങ്ങിയത്. ആറ് ഫോറും രണ്ട് സിക്സും സഹിതമാണ് താരത്തിന്റെ ഇന്നിം​ഗ്സ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com