ബാലൻസ് തെറ്റാതെ വിജയ് ശങ്കർ; പരാ​ഗിനെ തകർപ്പൻ ക്യാച്ചിലൂടെ പിടികൂടി

സാംസണിന്റെയും പരാ​ഗിന്റെയും 130 റൺസിന്റെ കൂട്ടുകെട്ടാണ് ഇവിടെ അവസാനിച്ചത്.
ബാലൻസ് തെറ്റാതെ വിജയ് ശങ്കർ; പരാ​ഗിനെ തകർപ്പൻ ക്യാച്ചിലൂടെ പിടികൂടി

ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് സീസണിലെ മികച്ച ക്യാച്ചുകളിലൊന്ന് കൈപ്പിടിയിലാക്കി വിജയ് ശങ്കർ. മികച്ച ഇന്നിംഗ്സുമായി മുന്നോട്ട് നീങ്ങിയ റിയാൻ പരാഗിനെയാണ് വിജയ് ബൗണ്ടറിയിൽ പിടികൂടിയത്. മത്സരത്തിന്റെ 19-ാം ഓവറിലാണ് സീസണിലെ തന്നെ മികച്ച ക്യാച്ച് പിറന്നത്. മോഹിതിന്റെ സ്ലോവർ ബൗൺസർ പരാ​ഗ് അടിച്ചകറ്റി.

സ്ട്രൈറ്റ് ലോങ് ഓഫിലായിരുന്ന ശങ്കർ പന്ത് പിടിച്ചുവെങ്കിലും ബൗണ്ടറിക്ക് തൊട്ടരികിലായിരുന്നു. സിക്സ് വിടാതിരിക്കാൻ ഏറെ പ്രയാസപ്പെട്ട താരം പന്ത് അന്തരീക്ഷത്തിലേക്ക് എറിഞ്ഞു. ബൗണ്ടറിയിൽ ചാടി തിരികെ വന്ന വിജയ് ശങ്കർ പന്ത് പിടികൂടി. സഞ്ജു സാംസണിന്റെയും റിയാൻ പരാ​ഗിന്റെയും 130 റൺസിന്റെ കൂട്ടുകെട്ടാണ് ഇവിടെ അവസാനിച്ചത്.

പഞ്ചാബിനോട് തോറ്റ് ഈസ്റ്റ് ബംഗാൾ പുറത്ത്; പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് എതിരാളികളായി

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. സഞ്ജു സാംസണിന്റെയും റിയാൻ പരാ​ഗിന്റെയും തകർപ്പൻ ബാറ്റിം​ഗാണ് റോയൽസിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. സഞ്ജു 38 പന്തിൽ പുറത്താകാതെ 68 റൺസെടുത്തു. 48 പന്തിൽ 76 റൺസുമായാണ് റിയാൻ പരാ​ഗ് മടങ്ങിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com