അയാൾ ചെന്നൈയുടെ നെറ്റ് ബൗളറായിരുന്നു; ആകാശ് ചോപ്ര

ഐപിഎല്ലിൽ ഇന്ത്യൻ ഫിനിഷർമാർ വർദ്ധിക്കുന്നതായും ആകാശ് ചോപ്ര
അയാൾ ചെന്നൈയുടെ നെറ്റ് ബൗളറായിരുന്നു; ആകാശ് ചോപ്ര

മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തകർപ്പൻ പ്രകടനം നടത്തിയിരിക്കുകയാണ് നിതീഷ് കുമാർ റെഡ്ഡി. ആദ്യം ബാറ്റുകൊണ്ട് വിസ്ഫോടനം നടത്തി. പിന്നാലെ ബൗളിം​ഗിലും ഫീൽഡിം​ഗിലും താരം തിളങ്ങി. ഇപ്പോൾ നിതീഷ് കുമാറിനെ പ്രകീർത്തിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര.

പഞ്ചാബിനെതിരെ ഹൈദരാബാദ് ഒരു ഘട്ടത്തിൽ 150 റൺസിൽ എത്തില്ലെന്ന് തോന്നിച്ചു. എന്നാൽ നിതീഷിന്റെ പ്രകടനം ഹൈദരാബാദിനെ മികച്ച സ്കോറിലെത്തിച്ചു. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ നെറ്റ് ബൗളറായിരുന്നു നിതീഷ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും നിതീഷ് മികച്ച പ്രകടനം പുറത്തെടുത്തുവെന്നും ആകാശ് ചോപ്ര പറഞ്ഞു.

അയാൾ ചെന്നൈയുടെ നെറ്റ് ബൗളറായിരുന്നു; ആകാശ് ചോപ്ര
ദ കംപ്ലീറ്റ് ക്രിക്കറ്റർ; നിതീഷ് കുമാർ റെഡ്ഡി ഒരു ഫുൾപാക്കേജ്

ഐപിഎല്ലിന്റെ ആദ്യ 15 സീസണുകളിലും ഇന്ത്യൻ ഫിനിഷർമാർ കുറവായിരുന്നു. രാഹുൽ തെവാട്ടിയ, ശിവം ദൂബെ എന്നിവർ മാത്രമായിരുന്നു ഫിനിഷിം​ഗ് റോളിൽ എത്തിയത്. ഇപ്പോൾ ശശാങ്ക് സിം​ഗ്, അഷുതോഷ് ശർമ്മ എന്നിവർ ആ റോൾ ചെയ്യുന്നു. നിതീഷ് കുമാറും മികച്ച ഫിനിഷറാണെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com