ടി20 ലോകകപ്പ്; വിരാട് കോഹ്‌ലിയും റിഷഭ് പന്തും ടീമിലെന്ന് റിപ്പോർട്ട്

മൂന്നാം നമ്പറിൽ തന്നെയാണ് വിരാട് കോഹ്‌ലി കളിക്കുക.
ടി20 ലോകകപ്പ്; വിരാട് കോഹ്‌ലിയും റിഷഭ് പന്തും ടീമിലെന്ന് റിപ്പോർട്ട്

ഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് വിരാട് കോഹ്‌ലിയെയും റിഷഭ് പന്തിനെയും പരി​ഗണിക്കുന്നതായി റിപ്പോർട്ട്. ഐപിഎല്ലിൽ വിരാട് കോഹ്‌ലി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന റിഷഭ് പന്ത് ട്വന്റി 20 ലോകകപ്പിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരുമെന്നാണ് സൂചന. ക്രിക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രോഹിത് ശർമ്മയ്ക്കൊപ്പം ശുഭ്മൻ ​ഗില്ലോ യശസ്വി ജയ്സ്വാളോ ഇന്ത്യൻ ഇന്നിം​ഗ്സ് ഓപ്പൺ ചെയ്യും. മൂന്നാം നമ്പറിൽ തന്നെയാണ് വിരാട് കോഹ്‌ലി കളിക്കുക. റിഷഭ് പന്ത് ലോകകപ്പ് ടീമിൽ കളിക്കാൻ യോ​ഗ്യനെന്ന് സൗരവ് ​ഗാം​ഗുലി ബിസിസിഐ വൃത്തങ്ങളെ അറിയച്ചതായി ക്രിക്ബസ് റിപ്പോർട്ടിൽ പറയുന്നു.

ടി20 ലോകകപ്പ്; വിരാട് കോഹ്‌ലിയും റിഷഭ് പന്തും ടീമിലെന്ന് റിപ്പോർട്ട്
മൊഹാലിയിൽ പഞ്ചാബ് മോഹം പൊലിഞ്ഞു; സൺറൈസേഴ്സിന് രണ്ട് റൺസ് ജയം

അതിനിടെ ലോകകപ്പിൽ കളിക്കുന്ന മറ്റുതാരങ്ങൾ ​ആരൊക്കെയെന്ന് വ്യക്തമല്ല. മെയ് ഒന്നിന് മുമ്പായി ടീമുകളെ പ്രഖ്യാപിക്കണമെന്നാണ് ഐസിസി നിർദ്ദേശം. എങ്കിലും മെയ് 27 വരെ ടീമുകൾക്ക് താരങ്ങളുടെ പേരുകളിൽ മാറ്റം വരുത്താം. എപ്രിൽ അവസാന വാരം ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനം ഉണ്ടായേക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com