വിരമിച്ച ശേഷം തിരിച്ചുവരാൻ താൻ അഫ്രീദിയല്ല; ദിനേശ് കാർത്തിക്ക്

ഐപിഎല്ലിലെ പ്രകടനം തനിക്ക് അത്ഭുതമായി തോന്നി
വിരമിച്ച ശേഷം തിരിച്ചുവരാൻ താൻ അഫ്രീദിയല്ല; ദിനേശ് കാർത്തിക്ക്

ബെം​ഗളൂരു: റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിൽ ഫിനിഷിം​ഗ് റോളിൽ തുടരുകയാണ് ദിനേശ് കാർത്തിക്ക്.‌ 38-ാം വയസിലും മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഈ ഐപിഎല്ലിന് ശേഷം ക്രിക്കറ്റ് പൂർണമായും മതിയാക്കാൻ തീരുമാനമെടുത്തിരിക്കുകയാണ് കാർത്തിക്ക്. ഈ തീരുമാനത്തിന് മാറ്റമില്ലെന്ന് താരം ഉറപ്പിച്ചു പറയുന്നു.

ഐപിഎല്ലിൽ രണ്ട് മത്സരങ്ങളിൽ ഞാൻ നന്നായി കളിച്ചു. അത് എനിക്ക് അത്ഭുതമായി തോന്നി. കാരണം ഡി വൈ പാട്ടീൽ ടൂർണമെന്റിൽ എന്റെ പ്രകടനം മോശമായിരുന്നു. ടെലിവിഷനിൽ സംപ്രേക്ഷണം ഇല്ലാത്തതുകൊണ്ട് അതാരും അറിയാതിരുന്നതാവും. ഷാഹിദ് അഫ്രീദിയെപ്പോലൊരാൾ അല്ലാതെ വിരമിച്ച ശേഷം ക്രിക്കറ്റിലേക്ക് പലതവണ തിരിച്ചുവരില്ലെന്നും കാർ‌ത്തിക്ക് പ്രതികരിച്ചു.

വിരമിച്ച ശേഷം തിരിച്ചുവരാൻ താൻ അഫ്രീദിയല്ല; ദിനേശ് കാർത്തിക്ക്
'കുല്‍ദീപിന്റെ ജീവിതത്തിലെ ഏറ്റവും മോശം വ്യക്തി ഞാനാവും'; ദിനേശ് കാര്‍ത്തിക്ക്
വിരമിച്ച ശേഷം തിരിച്ചുവരാൻ താൻ അഫ്രീദിയല്ല; ദിനേശ് കാർത്തിക്ക്
മാറ്റത്തിന്റെ മനുഷ്യൻ; കായിക ലോകത്തിന്റെ ഹൃദയം കീഴ്ടക്കി ഗൗതം ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ ആദ്യ സീസൺ മുതൽ കാർത്തിക്കിന്റെ സാന്നിധ്യമുണ്ട്. ഡൽഹി, പഞ്ചാബ്, മുംബൈ, ഗുജറാത്ത്, കൊൽക്കത്ത, ബെംഗളൂരു ടീമുകളിൽ കാർത്തിക്ക് കളിച്ചു. 2013ൽ മുംബൈയ്ക്കൊപ്പം കപ്പുയർത്തിയതാണ് ദിനേശ് കാർത്തിക്കിന്റെ കരിയറിലെ ഏക ഐപിഎൽ നേട്ടം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com