'91ഉം 97ഉം കണ്ടുമുട്ടിയപ്പോൾ'; ഗംഭീർ-ധോണി കുടിക്കാഴ്ച, ക്രിക്കറ്റ് ലോകത്തിന് ആവേശം

വിടവാങ്ങലിന് മുമ്പ് ഇത്ര മനോഹര നിമിഷം ഉണ്ടായത് ധോണിക്കും ഒപ്പം ​ഗംഭീറിനും ഏറെ ആശ്വാസമാവും.
'91ഉം 97ഉം കണ്ടുമുട്ടിയപ്പോൾ'; ഗംഭീർ-ധോണി കുടിക്കാഴ്ച, ക്രിക്കറ്റ് ലോകത്തിന് ആവേശം

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിം​ഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം പൂർത്തിയായി. ​ഗംഭീർ-ധോണി പോരെന്നും മത്സരത്തിന് പ്രത്യേകതയുണ്ടായിരുന്നു. ഇരുവരും തമ്മിൽ കണ്ടുമുട്ടിയ രം​ഗങ്ങളാണ് ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. വർഷങ്ങളുടെ പിണക്കം അവസാനിപ്പിച്ച് ഇരുവരും പരസ്പരം സൗഹൃദം പങ്കിട്ടു.

'91ഉം 97ഉം കണ്ടുമുട്ടിയപ്പോൾ' എന്നാണ് ജിയോ സിനിമ ഈ ദൃശ്യങ്ങൾക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്. 2011ലെ ഏകദിന ലോകകപ്പിൽ ​ഗംഭീർ 97ഉം ധോണി പുറത്താകാതെ 91ഉം റൺസ് നേടിയിരുന്നു. ഇരുവരുടെയും ഇന്നിം​ഗ്സുകളാണ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്നത്. എന്നാൽ 2012ന് ശേഷം ഇരുവർക്കും ഇടയിൽ പിണക്കങ്ങൾ ഉണ്ടായി.

'91ഉം 97ഉം കണ്ടുമുട്ടിയപ്പോൾ'; ഗംഭീർ-ധോണി കുടിക്കാഴ്ച, ക്രിക്കറ്റ് ലോകത്തിന് ആവേശം
വിരമിച്ച ശേഷം തിരിച്ചുവരാൻ താൻ അഫ്രീദിയല്ല; ദിനേശ് കാർത്തിക്ക്
'91ഉം 97ഉം കണ്ടുമുട്ടിയപ്പോൾ'; ഗംഭീർ-ധോണി കുടിക്കാഴ്ച, ക്രിക്കറ്റ് ലോകത്തിന് ആവേശം
'കുല്‍ദീപിന്റെ ജീവിതത്തിലെ ഏറ്റവും മോശം വ്യക്തി ഞാനാവും'; ദിനേശ് കാര്‍ത്തിക്ക്

12 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ഇരുവരും പിണക്കങ്ങൾ മറന്നിരിക്കുകയാണ്. മഹേന്ദ്ര സിം​ഗ് ധോണിയുടെ അവസാന ഐപിഎൽ സീസണാവും ഇത്. വിടവാങ്ങലിന് മുമ്പ് ഇത്ര മനോഹര നിമിഷം ഉണ്ടായത് ധോണിക്കും ഒപ്പം ​ഗംഭീറിനും ഏറെ ആശ്വാസമാവും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com