സ്ട്രൈക്ക് റേറ്റ് 170 ഉണ്ടെങ്കിലും 200 വേണമെന്ന് പറയും; കോഹ്‌ലിക്ക് ബാബറിന്റെ പിന്തുണ

ബാറ്റിം​ഗിന് അനുകൂല സാഹചര്യമാണെങ്കിൽ താൻ വെടിക്കെട്ട് നടത്തുമെന്നും ബാബർ
സ്ട്രൈക്ക് റേറ്റ് 170 ഉണ്ടെങ്കിലും 200 വേണമെന്ന് പറയും; കോഹ്‌ലിക്ക് ബാബറിന്റെ പിന്തുണ

ഇസ്ലാമബാദ്: ഇന്ത്യൻ‌ പ്രീമിയർ ലീ​ഗ് സീസണിൽ ആദ്യ സെഞ്ച്വറി നേടിയത് സൂപ്പർ താരം വിരാട് കോഹ്‌ലിയാണ്. 72 പന്തിൽ 113 റൺസുമായി താരം പുറത്താകാതെ നിന്നു. എങ്കിലും സൂപ്പർ താരത്തിന്റെ ഒറ്റയാൾ പോരാട്ടത്തിലും കടുത്ത വിമർശനമാണ് ഉയർന്നത്. കുറഞ്ഞ സ്ട്രൈക്ക് റേറ്റിൽ നേടിയ സെഞ്ച്വറി ടീമിന് ​ഗുണം ചെയ്തില്ലെന്നാണ് വിമർശനം. എന്നാൽ കോഹ്‌ലിയെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ് പാകിസ്താൻ നായകൻ ബാബർ അസം.

സ്ട്രൈക്ക് റേറ്റ്, മികച്ച ഇന്നിം​ഗ്സ് കളിക്കുക, മത്സരം വിജയിക്കുക ഇവയെല്ലാം വ്യത്യസ്തമായ കാര്യങ്ങളാണ്. ഒരു മത്സരം വിജയിക്കുമ്പോൾ ഇവയെല്ലാം പരിശോധിക്കും. ഒരു മത്സരത്തിൽ ആദ്യ ആറ് ഓവർ നിർണായകമാണ്. മത്സരത്തിന്റെ സാഹചര്യങ്ങൾ അറിയേണ്ടത് ഈ സമയത്താണ്. തന്റെ ബാറ്റിം​ഗ് കഴിവുകൾ തനിക്ക് അറിയാം. ബാറ്റിം​ഗിന് അനുകൂല സാഹചര്യമാണെങ്കിൽ താൻ വെടിക്കെട്ട് നടത്തുമെന്നും ബാബർ പറഞ്ഞു.

സ്ട്രൈക്ക് റേറ്റ് 170 ഉണ്ടെങ്കിലും 200 വേണമെന്ന് പറയും; കോഹ്‌ലിക്ക് ബാബറിന്റെ പിന്തുണ
ഒരു ക്യാപ്റ്റന് വേണ്ടത് ഇതാണ്; ആദ്യ വിജയത്തിന് ശേഷം രോഹിത് ശര്‍മ്മയുടെ വാക്കുകള്‍

സ്ട്രൈക്ക് റേറ്റ് 150 ഉണ്ടെങ്കിൽ 170 വേണമെന്ന് പറയും. 170 ആണെങ്കിൽ 200 വേണമെന്നും വിമർശകർ പറയും. എല്ലാ താരങ്ങൾക്കും വ്യത്യസ്തമായ ബാറ്റിം​ഗ് ശൈലിയുണ്ട്. അനാവശ്യ താരതമ്യങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ബാബർ അസം വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com