കുറ്റി തെറിച്ച വഴിയില്‍ പുല്ലുപോലും മുളക്കില്ല;മാക്‌സ്‌വെല്ലിനെ ക്ലീന്‍ ബൗള്‍ഡാക്കി ബര്‍ഗര്‍, വീഡിയോ

വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തിലാണ് ആര്‍സിബി 183 റണ്‍സ് അടിച്ചുകൂട്ടിയത്
കുറ്റി തെറിച്ച വഴിയില്‍ പുല്ലുപോലും മുളക്കില്ല;മാക്‌സ്‌വെല്ലിനെ ക്ലീന്‍ ബൗള്‍ഡാക്കി ബര്‍ഗര്‍, വീഡിയോ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ റോയല്‍ പോരാട്ടത്തില്‍ ത്രില്ലര്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റുകളുടെ വിജയമാണ് സഞ്ജു സാംസണും സംഘവും സ്വന്തമാക്കിയത്.

ആര്‍സിബി ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ജോസ് ബട്‌ലറുടെയും (100*) ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി കളംനിറഞ്ഞ സഞ്ജു സാംസണുമാണ് (69) റോയല്‍സിന് വിജയം സമ്മാനിച്ചത്.

കുറ്റി തെറിച്ച വഴിയില്‍ പുല്ലുപോലും മുളക്കില്ല;മാക്‌സ്‌വെല്ലിനെ ക്ലീന്‍ ബൗള്‍ഡാക്കി ബര്‍ഗര്‍, വീഡിയോ
ബട്‌ലറിന് 'നൂറില്‍ നൂറ്', ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സഞ്ജു; റോയല്‍ പോരില്‍ രാജസ്ഥാന് വിജയം

ഇപ്പോള്‍ ബെംഗളൂരുവിന്റെ ഇന്നിങ്‌സില്‍ മാക്‌സ്‌വെല്ലിന്റെ പുറത്താകലാണ് ചര്‍ച്ചയാവുന്നത്. മൂന്ന് പന്ത് നേരിട്ട് ഒരു റണ്‍ മാത്രമെടുത്ത താരത്തെ നാന്ദ്രേ ബര്‍ഗര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ബര്‍ഗറിന്റെ ഫുൾലെംഗ്ത്ത് ഡെലിവറി വിക്കറ്റിന് നേരെ വേഗത്തിലെത്തിയതിനാൽ മാക്‌സ്‌വെല്ലിന് നിസ്സഹായനായി നില്‍ക്കാനേ സാധിച്ചുള്ളൂ.

നേരത്തെ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തിലാണ് ആര്‍സിബി 183 റണ്‍സ് അടിച്ചുകൂട്ടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ കോഹ്‌ലിയും ഡൂപ്ലസിസും ചേര്‍ന്ന് 125 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. വിക്കറ്റ് നഷ്ടമില്ലാത്ത 14 ഓവറുകള്‍ക്ക് ശേഷമാണ് രാജസ്ഥാന് ഒരു ബ്രേക്ക് ത്രൂ ലഭിക്കുന്നത്. 33 പന്തില്‍ 44 റണ്‍സ് നേടിയ ഡ്യൂപ്ലസിസിനെ യുസ്വേന്ദ്ര ചഹല്‍ പുറത്താക്കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ ബാറ്റര്‍മാര്‍ക്ക് രണ്ടക്കം കാണാതെ മടങ്ങേണ്ടിവന്നു. മാക്സ് വെല്‍ (1) , സൗരവ് ചൗഹാന്‍ (9), എന്നിവരാണ് പുറത്തായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com