റോയല്‍ പോരാട്ടം; 'പിങ്ക് പ്രോമിസിനായി' ടോസ് ജയിച്ച് സഞ്ജു; ബെംഗളൂരുവിനെ ബാറ്റിങ്ങിനയച്ചു

രാജസ്ഥാന്റെ തട്ടകമായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് മത്സരം
റോയല്‍ പോരാട്ടം; 'പിങ്ക് പ്രോമിസിനായി' ടോസ് ജയിച്ച് സഞ്ജു; ബെംഗളൂരുവിനെ ബാറ്റിങ്ങിനയച്ചു

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍സ് പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ നായകനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന്റെ തട്ടകമായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് മത്സരം.

ടീമില്‍ ഒരുമാറ്റവും വരുത്താതെയാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുന്നത്. അതേസമയം ആര്‍സിബി പ്ലേയിങ് ഇലവനില്‍ ഒരു മാറ്റം വരുത്തി. യുവതാരം സൗരവ് ചൗഹാന്‍ ബെംഗളൂരുവിനായി അരങ്ങേറ്റം കുറിക്കും.

റോയല്‍ പോരാട്ടം; 'പിങ്ക് പ്രോമിസിനായി' ടോസ് ജയിച്ച് സഞ്ജു; ബെംഗളൂരുവിനെ ബാറ്റിങ്ങിനയച്ചു
അന്നത്തെ തോല്‍വിക്ക് ആര്‍സിബിയോട് പകരം വീട്ടുമോ സഞ്ജുപ്പട; കഴിഞ്ഞവര്‍ഷം ജയ്പൂരില്‍ നടന്നതെന്ത്?

രാജ്യത്തെ വനിതകള്‍ക്കുള്ള സമര്‍പ്പണമായി കടും പിങ്ക് നിറത്തിലുള്ള പ്രത്യേക ജഴ്സിയണിഞ്ഞാണ് രാജസ്ഥാന്‍ ടീം ഇന്ന് കളത്തിലിറങ്ങുന്നത്. ഈ മുന്നേറ്റത്തിനൊപ്പം തന്നെ സോളാര്‍ വൈദ്യുതിയുടെ പ്രചാരണവും ടീം ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇരുടീമുകളിലെയും ബാറ്റര്‍മാര്‍ പറത്തുന്ന ഓരോ സിക്സുകള്‍ക്കും ആറ് വീടുകള്‍ എന്ന കണക്കില്‍ ടീം മുന്‍കൈയെടുത്ത് സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി എത്തിക്കുകയും ചെയ്യും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com