അന്നത്തെ തോല്‍വിക്ക് ആര്‍സിബിയോട് പകരം വീട്ടുമോ സഞ്ജുപ്പട; കഴിഞ്ഞവര്‍ഷം ജയ്പൂരില്‍ നടന്നതെന്ത്?

റോയല്‍സിന്റെ പോരില്‍ സ്വന്തം തട്ടകത്തിലിറങ്ങുമ്പോള്‍ വിജയത്തിനുപരി സഞ്ജുവിനും സംഘത്തിനും മറ്റൊരു ലക്ഷ്യം കൂടിയുണ്ട്
അന്നത്തെ തോല്‍വിക്ക് ആര്‍സിബിയോട് പകരം വീട്ടുമോ സഞ്ജുപ്പട; കഴിഞ്ഞവര്‍ഷം ജയ്പൂരില്‍ നടന്നതെന്ത്?

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള പോരാട്ടമാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ തട്ടകമായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. തുടര്‍ച്ചയായ നാലാം വിജയം സ്വന്തമാക്കി പോയിന്റ് ടേബിളില്‍ ഒന്നാമതെത്തുകയാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ലക്ഷ്യം. മറുവശത്ത് നാല് മത്സരങ്ങളില്‍ മൂന്നും പരാജയം വഴങ്ങിയ ആര്‍സിബി വിജയവഴിയിലെത്താനാണ് ആര്‍സിബി എതിരാളികളുടെ തട്ടകത്തില്‍ ഇറങ്ങുന്നത്.

അന്നത്തെ തോല്‍വിക്ക് ആര്‍സിബിയോട് പകരം വീട്ടുമോ സഞ്ജുപ്പട; കഴിഞ്ഞവര്‍ഷം ജയ്പൂരില്‍ നടന്നതെന്ത്?
രാജസ്ഥാന്റെ 'പിങ്ക് പ്രോമിസ്' മാച്ച് നാളെ; മത്സരത്തിലെ ഓരോ സിക്‌സിലും വീടുകളില്‍ സൗരോര്‍ജ്ജം എത്തും

റോയല്‍സിന്റെ പോരില്‍ സ്വന്തം തട്ടകത്തിലിറങ്ങുമ്പോള്‍ വിജയത്തിനുപരി സഞ്ജുവിനും സംഘത്തിനും മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ഇരു ടീമുകളും കഴിഞ്ഞ തവണ ജയ്പൂരില്‍ തന്നെ ഏറ്റുമുട്ടിയപ്പോള്‍ വിജയം അന്നത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരുവിന്റെ കൂടെയായിരുന്നു. ഐപിഎല്‍ 2023 സീസണിലെ 60-ാം മത്സരത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ 112 റണ്‍സിന്റെ കൂറ്റന്‍ പരാജയമാണ് അന്ന് രാജസ്ഥാന് ഏറ്റുവാങ്ങേണ്ടിവന്നത്. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിന്റെയും (55) ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും (54) അര്‍ദ്ധ സെഞ്ച്വറിയും അനുജ് റാവത്തിന്റെ (29*) ഇന്നിങ്‌സുമാണ് ആര്‍സിബി സ്‌കോറിന് കരുത്തായത്.

അന്നത്തെ തോല്‍വിക്ക് ആര്‍സിബിയോട് പകരം വീട്ടുമോ സഞ്ജുപ്പട; കഴിഞ്ഞവര്‍ഷം ജയ്പൂരില്‍ നടന്നതെന്ത്?
'അവന്‍ സ്പിന്നേഴ്‌സിനെ കൊല്ലുകയാണ്'; ശിവം ദുബെയെ ടി20 ലോകകപ്പ് ടീമിലെടുക്കണമെന്ന് ഇര്‍ഫാന്‍ പഠാന്‍

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ റോയല്‍സിനെ വെറും 59 റണ്‍സില്‍ ഓള്‍ഔട്ടാക്കാന്‍ ആര്‍സിബിക്ക് സാധിച്ചു. ബാഗ്ലൂര്‍ നിരയില്‍ വെറും രണ്ട് പേര്‍ക്ക് മാത്രമാണ് രണ്ടക്കം പോലും കടക്കാനായത്. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (35), ജോ റൂട്ട് (10) എന്നിവര്‍ രണ്ടക്കം തികച്ചപ്പോള്‍ അഞ്ച് താരങ്ങള്‍ ഡക്കായി മടങ്ങി. ബാഗ്ലൂരിന് വേണ്ടി വെയ്ന്‍ പാര്‍നെല്‍ മൂന്നും മൈക്കേല്‍ ബ്രേസ്‌വെല്‍, കരണ്‍ ശര്‍മ എന്നിവര്‍ രണ്ടും മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഒന്നും വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ രാജസ്ഥാന്‍ 10.3 ഓവറിനുള്ളില്‍ തന്നെ കൂടാരം കയറി. ഈ നാണക്കേടിന് സ്വന്തം തട്ടകത്തില്‍ തന്നെ പകരം വീട്ടുക എന്ന ലക്ഷ്യം കൂടി സഞ്ജുപ്പടയ്ക്ക് ഉണ്ടാകും.

ഐപിഎല്ലില്‍ ഇതുവരെ ഇരുവരും തമ്മില്‍ ഏറ്റമുട്ടിയ കണക്കുകളില്‍ ആര്‍സിബിക്കാണ് മുന്‍തൂക്കം. ഇരുടീമുകളും 30 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ എത്തിയിട്ടുള്ളത്. അപ്പോള്‍ 15 തവണ ആര്‍സിബി വിജയിച്ചപ്പോള്‍ 12 തവണ വിജയം രാജസ്ഥാന്റെ കൂടെ നിന്നു. മൂന്ന് മത്സരങ്ങളില്‍ ഫലമുണ്ടായില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com