അഹമ്മദാബാദില്‍ ഗില്ലാട്ടം, തെവാട്ടിയയുടെ തകർപ്പന്‍ ഫിനിഷ്; പഞ്ചാബിനെതിരെ ഗുജറാത്തിന് മികച്ച സ്‌കോര്‍

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്
അഹമ്മദാബാദില്‍ ഗില്ലാട്ടം, തെവാട്ടിയയുടെ തകർപ്പന്‍ ഫിനിഷ്; പഞ്ചാബിനെതിരെ ഗുജറാത്തിന് മികച്ച സ്‌കോര്‍

അഹമ്മദാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ 200 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റുചെയ്ത ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് (89*) ഗുജറാത്തിന് കരുത്തായത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രാഹുല്‍ തെവാട്ടിയയുടെ തകര്‍പ്പന്‍ ഫിനിഷും ടൈറ്റന്‍സിനെ മികച്ച സ്‌കോറിലെത്തിച്ചു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് ഭേദപ്പെട്ട തുടക്കമല്ല ലഭിച്ചത്. മൂന്നാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ ടൈറ്റന്‍സിന് നഷ്ടമായി. 13 പന്തില്‍ 11 റണ്‍സെടുത്ത സാഹയെ കഗിസോ റബാദ ശിഖര്‍ ധവാന്റെ കൈകളിലെത്തിച്ചു. എങ്കിലും പിന്നീട് ക്രീസിലെ്തി കെയ്ന്‍ വില്യംസണുമായും സായ് സുദര്‍ശനുമായും മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിച്ച് ഗില്‍ ഗുജറാത്തിനെ മുന്നോട്ടുനയിച്ചു.

വണ്‍ഡൗണായി ക്രീസിലെത്തി നന്നായി തുടങ്ങിയ കെയ്ന്‍ വില്യംസണെ ഹര്‍പ്രീത് ബ്രാര്‍ മടക്കി. 22 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത വില്യംസണ്‍ ഒന്‍പതാം ഓവറിലാണ് മടങ്ങിയത്. പിന്നീടെത്തിയ സായ് സുദര്‍ശനെ കൂട്ടുപിടിച്ച് ഗില്‍ ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ 14-ാം ഓവറില്‍ സായ് സുദര്‍ശനെ ഹര്‍ഷല്‍ പട്ടേല്‍ ജിതേഷ് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. 19 പന്തില്‍ 33 റണ്‍സെടുത്ത താരം ടീം സ്‌കോര്‍ 122ലെത്തിച്ചാണ് മടങ്ങിയത്.

അഹമ്മദാബാദില്‍ ഗില്ലാട്ടം, തെവാട്ടിയയുടെ തകർപ്പന്‍ ഫിനിഷ്; പഞ്ചാബിനെതിരെ ഗുജറാത്തിന് മികച്ച സ്‌കോര്‍
പന്തിനെ കാത്തിരിക്കുന്നത് വിലക്കോ?; തെറ്റുതിരുത്തിയില്ലെങ്കില്‍ കടുത്ത നടപടിക്കൊരുങ്ങാന്‍ ബിസിസിഐ

ഇതിനിടെ ശുഭ്മാന്‍ ഗില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ചു. 32 പന്തില്‍ നിന്നാണ് ഗില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. ഗില്‍ സീസണില്‍ നേടുന്ന ആദ്യ അര്‍ദ്ധ സെഞ്ച്വറിയാണിത്. സായ് സുദര്‍ശന് പകരമെത്തിയ വിജയ് ശങ്കറിന് (8) അതിവേഗം മടങ്ങേണ്ടിവന്നു. ഇംപാക്ട് പ്ലേയറായി ക്രീസിലെത്തിയ രാഹുല്‍ തെവാട്ടിയ അവസാന ഓവറുകളില്‍ എട്ട് പന്തില്‍ നിന്ന് 23 റണ്‍സ് അടിച്ചുകൂട്ടിയാണ് ഗുജറാത്തിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. 48 പന്തുകളില്‍ 89 റണ്‍സെടുത്ത് ഗില്ലും പുറത്താകാതെ നിന്നു. പഞ്ചാബിനായി കഗിസോ റബാദ രണ്ട് വിക്കറ്റ് വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com