പന്തിനെ കാത്തിരിക്കുന്നത് വിലക്കോ?; തെറ്റുതിരുത്തിയില്ലെങ്കില്‍ കടുത്ത നടപടിക്കൊരുങ്ങാന്‍ ബിസിസിഐ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് 24 ലക്ഷം രൂപയാണ് പന്തിന് പിഴ ലഭിച്ചത്
പന്തിനെ കാത്തിരിക്കുന്നത് വിലക്കോ?; തെറ്റുതിരുത്തിയില്ലെങ്കില്‍ കടുത്ത നടപടിക്കൊരുങ്ങാന്‍ ബിസിസിഐ

വിശാഖപട്ടണം: കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ സീസണില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പിഴശിക്ഷ ലഭിച്ച ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്തിനെ ഇനി കാത്തിരിക്കുന്നത് വലിയ ശിക്ഷ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് 24 ലക്ഷം രൂപയാണ് പന്തിന് പിഴ ലഭിച്ചത്. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പന്തിന് 12 ലക്ഷം രൂപ പിഴയൊടുക്കേണ്ടി വന്നിരുന്നു.

സീസണില്‍ രണ്ടാം തവണയും പിഴവ് ആവര്‍ത്തിച്ചതിനാലാണ് പന്തിന് ഇരട്ടി പിഴ ലഭിക്കാന്‍ കാരണമായത്. ഇതോടെ റിഷഭ് പന്ത് ഐപിഎല്‍ 2024 സീസണില്‍ വിലക്കിന്റെ വക്കിലെത്തിയിരിക്കുകയാണ്. ഇനി ഒരു മത്സരത്തില്‍ കൂടി ഓവര്‍ നിരക്ക് നിലനിര്‍ത്തുന്നതില്‍ ടീം പരാജയപ്പെട്ടാല്‍ പന്തിനെ സീസണില്‍ നിന്നും വിലക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായേക്കും.

പന്തിനെ കാത്തിരിക്കുന്നത് വിലക്കോ?; തെറ്റുതിരുത്തിയില്ലെങ്കില്‍ കടുത്ത നടപടിക്കൊരുങ്ങാന്‍ ബിസിസിഐ
കൂറ്റന്‍ തോല്‍വിക്ക് പിന്നാലെ പന്തിന് പിന്നേം പണികിട്ടി; ഇത്തവണ പിഴയൊടുക്കേണ്ടത് ഇരട്ടിത്തുക

വാഹനാപകടത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത് സീസണിന്റെ തുടക്കത്തിലേ തിരിച്ചടിയാണ് നേരിടുന്നത്. സീസണില്‍ ഒരു വിജയം മാത്രം നേടിയ പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണുള്ളത്. മോശം ഫോമിനൊപ്പം കുറഞ്ഞ ഓവര്‍ നിരക്കുമാണ് ഇപ്പോള്‍ ഡല്‍ഹി ടീമിനെ കൂടുതല്‍ വലയ്ക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com