സ്വപ്‌നത്തില്‍ പോലും തോല്‍പ്പിക്കണമെന്ന് ആഗ്രഹിക്കുന്നത് കോഹ്‌ലിയുടെ ആര്‍സിബിയെ: ഗൗതം ഗംഭീര്‍

ആര്‍സിബിയുടെ ആ മനോഭാവം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല
സ്വപ്‌നത്തില്‍ പോലും തോല്‍പ്പിക്കണമെന്ന് ആഗ്രഹിക്കുന്നത് 
കോഹ്‌ലിയുടെ ആര്‍സിബിയെ: ഗൗതം ഗംഭീര്‍

ബെംഗളൂരു: സ്വപ്‌നങ്ങളില്‍ പോലും ആര്‍സിബിയെ തോല്‍പ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഗൗതം ഗംഭീര്‍. ഐപിഎല്ലില്‍ തന്റെ ചിരവൈരിയായ വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാനൊരുങ്ങുകയാണ് ഗൗതം ഗംഭീര്‍ മെന്ററായുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ആര്‍സിബി-കെകെആര്‍ പോരിന്റെ ആവേശം കൂട്ടിയാണ് ഗൗതം ഗംഭീര്‍ രംഗത്തെത്തിയത്.

'എന്റെ സ്വപ്‌നങ്ങളില്‍ പോലും ഞാന്‍ തോല്‍പ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരേയൊരു ടീം ആര്‍സിബിയാണ്. ഐപിഎല്ലില്‍ താരസമ്പന്നമായതും രണ്ടാമത്തെ ഹൈ പ്രൊഫൈല്‍ ടീമുമാണ് ബെംഗളൂരു. ക്രിസ് ഗെയ്‌ലിന്റെയും വിരാട് കോഹ്‌ലിയുടെയും എബി ഡി വില്ലിയേഴ്‌സിന്റെയും ടീം. ഇതുവരെ ഒരു കിരീടം പോലും നേടിയിട്ടില്ല. പക്ഷേ ഇപ്പോഴും അവര്‍ കരുതുന്നത് എല്ലാം നേടിയെന്നാണ്. ആ മനോഭാവം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല', ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'കൊല്‍ക്കത്ത നേടിയ മൂന്ന് മികച്ച വിജയങ്ങള്‍ ആര്‍സിബിക്കെതിരെയായിരുന്നു. ബെംഗളൂരു വളരെ ശക്തമായ ടീമാണെന്നും അവര്‍ക്ക് അക്രമണാത്മകമായ ബാറ്റിങ് യൂണിറ്റ് ഉണ്ടെന്നും എപ്പോഴും ഞങ്ങള്‍ക്ക് അറിയാം. ഒരിക്കല്‍ കൂടി ഫീല്‍ഡിലിറങ്ങി ആര്‍സിബിയെ തോല്‍പ്പിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു കാര്യം', ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

സ്വപ്‌നത്തില്‍ പോലും തോല്‍പ്പിക്കണമെന്ന് ആഗ്രഹിക്കുന്നത് 
കോഹ്‌ലിയുടെ ആര്‍സിബിയെ: ഗൗതം ഗംഭീര്‍
'ബൗണ്ടറി ലൈനിന് പുറത്തുള്ള മത്സരത്തിനാണ് കാത്തിരിക്കുന്നത്‌'; കോഹ്‌ലി- ഗംഭീര്‍ വിഷയത്തില്‍ മുന്‍താരം

ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ആര്‍സിബി മത്സരത്തിനിടെ ലഖ്നൗ കോച്ചായിരുന്ന ഗംഭീറും വിരാട് കോഹ്‌ലിയും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തത് ആരാധകര്‍ ഇനിയും മറന്നിട്ടുണ്ടാവില്ല. വാക്കേറ്റമായതോടെ സഹതാരങ്ങള്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. അന്ന് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ട ലഖ്നൗ താരം നവീന്‍ ഉള്‍ ഹഖിനെ കോലി ആരാധകര്‍ വെറുതെ വിട്ടതുമില്ല. ഈ സീസണില്‍ ഗൗതം ഗംഭീര്‍ ലഖ്നൗ വിട്ട് കൊല്‍ക്കത്തയുടെ മെന്ററാണ്. ഗംഭീറിന്റെ തിരിച്ചുവരവില്‍ കിരീട പ്രതീക്ഷയുമായാണ് കൊല്‍ക്കത്ത കളിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com