ഇത് റോയല്‍ വിക്ടറി 2.0; ക്യാപിറ്റല്‍സിനെയും വീഴ്ത്തി സഞ്ജുപ്പട; തുടര്‍ച്ചയായ രണ്ടാം വിജയം

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്
ഇത് റോയല്‍ വിക്ടറി 2.0; ക്യാപിറ്റല്‍സിനെയും വീഴ്ത്തി സഞ്ജുപ്പട; തുടര്‍ച്ചയായ രണ്ടാം വിജയം

ജയ്പൂര്‍: ആവേശം അവസാന പന്തോളം നീണ്ട മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് വിജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനാണ് സഞ്ജു സാംസണും സംഘവും വിജയം പിടിച്ചെടുത്തത്. റോയല്‍സ് ഉയര്‍ത്തിയ 186 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ക്യാപിറ്റല്‍സിന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്. റോയല്‍സിന്റെ തുടര്‍ച്ചയായ രണ്ടാം വിജയവും ക്യാപിറ്റല്‍സിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയവുമാണിത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് അടിച്ചുകൂട്ടിയത്. തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ടീമിനെ അര്‍ദ്ധസെഞ്ച്വറി നേടിയ റിയാന്‍ പരാഗിന്റെ നിര്‍ണായക പ്രകടനമാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. താരം 45 പന്തില്‍ പുറത്താകാതെ 84 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കമായിരുന്നു ഡല്‍ഹിക്ക് ലഭിച്ചത്. ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കം നല്‍കി. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെടുക്കാന്‍ ക്യാപിറ്റല്‍സിനായി. വാര്‍ണറെ ആവേശ് ഖാന്‍ സന്ദീപ് ശര്‍മയുടെ കൈകളിലെത്തിച്ചതാണ് കളിയില്‍ നിര്‍ണായകമായത്. 34 പന്തില്‍ 49 റണ്‍സെടുത്ത വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

ഇത് റോയല്‍ വിക്ടറി 2.0; ക്യാപിറ്റല്‍സിനെയും വീഴ്ത്തി സഞ്ജുപ്പട; തുടര്‍ച്ചയായ രണ്ടാം വിജയം
പരാഗ് ഓണ്‍ ഫയര്‍; ക്യാപിറ്റല്‍സിന് മുന്നില്‍ മികച്ച വിജയലക്ഷ്യമുയര്‍ത്തി റോയല്‍സ്‌

മാര്‍ഷ് 12 പന്തില്‍ 23 റണ്‍സെടുത്ത് നന്ദ്രേ ബര്‍ഗറിന്റെ പന്തില്‍ പുറത്തായി. റിക്കി ഭുയി (0), ക്യാപ്റ്റന്‍ റിഷഭ് പന്ത് (28), ട്രിസ്റ്റന്‍ സ്റ്റബ്സ് (23 പന്തില്‍ 44*), അഭിഷേക് പൊരേല്‍ (9), അക്സര്‍ പട്ടേല്‍ (15*) എന്നിങ്ങനെയാണ് മറ്റ് ഡല്‍ഹി താരങ്ങളുടെ സ്‌കോറുകള്‍. റോയല്‍സിന് വേണ്ടി നാന്ദ്രേ ബര്‍ഗര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആവേശ്ഖാന്‍ ഒരു വിക്കറ്റ് നേടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com