'ഫിനിഷര്‍ റോളിനായി തയ്യാറെടുക്കണമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നു'; മഹിപാല്‍ ലോംറോര്‍

പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചത് ദിനേശ് കാര്‍ത്തിക്കിന്റെയും ലോംറോറിന്റെയും തകര്‍പ്പന്‍ ഫിനിഷിങ്ങാണ്
'ഫിനിഷര്‍ റോളിനായി തയ്യാറെടുക്കണമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നു'; മഹിപാല്‍ ലോംറോര്‍

ബെംഗളൂരു: ഫിനിഷര്‍ റോളിനായി തയ്യാറെടുക്കണമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നതായി റോയല്‍ ചലഞ്ചേഴ്‌സ് താരം മഹിപാല്‍ ലോംറോര്‍. പഞ്ചാബ് കിംഗ്‌സിനെതിരായ വിജയത്തില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിനൊപ്പം നിര്‍ണായകമായത് ദിനേശ് കാര്‍ത്തിക്കിന്റെയും ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ലോംറോറിന്റെയും തകര്‍പ്പന്‍ ഫിനിഷിങ്ങാണ്. ഇപ്പോള്‍ തന്റെ റോളിനെക്കുറിച്ചും ടീം ഏല്‍പ്പിച്ച ഉത്തരവാദിത്തത്തെക്കുറിച്ചും തുറന്നുപറയുകയാണ് മഹിപാല്‍ ലോംറോര്‍.

'ഫിനിഷര്‍ റോളിനായി തയ്യാറെടുക്കണമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നു'; മഹിപാല്‍ ലോംറോര്‍
പഞ്ചാബ് കിംഗ്‌സിനെ തകര്‍ത്ത് കിംഗ് കോഹ്‌ലിയും കാർത്തിക്കും; ആര്‍സിബിക്ക് ആദ്യ വിജയം

'ഫിനിഷര്‍ റോളിലേക്ക് തയ്യാറെടുക്കണമെന്ന് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. അവര്‍ ഇതേപ്പറ്റി എന്നോട് കൃത്യമായി പറഞ്ഞുതന്നു. ഞങ്ങള്‍ക്ക് വളരെ മികച്ചതും ശക്തവുമായ ബാറ്റിങ് നിരയുള്ളതിനാല്‍ മാനേജ്‌മെന്റിന് ഇതേപ്പറ്റി നല്ല വ്യക്തതയുണ്ടായിരുന്നു. എന്നെ ഷഫിള്‍ ചെയ്യാനും ഉപയോഗിക്കാനും കഴിയുന്ന ഒരേയൊരു സ്ഥലം ഫിനിഷിങ്ങിലാണ്. ആദ്യ ദിവസം തന്നെ ടീം മാനേജ്‌മെന്റിന് കൃത്യമായ ധാരണയുണ്ടായിരുന്നു. ഞാന്‍ അതിനായി തയ്യാറെടുക്കുകയും ചെയ്തു', ലോംറോര്‍ വ്യക്തമാക്കി.

'ഫിനിഷര്‍ റോളിനായി തയ്യാറെടുക്കണമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നു'; മഹിപാല്‍ ലോംറോര്‍
'ധോണിക്ക് കിരീടവുമായി വിരമിക്കാന്‍ സാധിക്കും'; പ്രവചനവുമായി മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിനെ നാല് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നാല് പന്ത് ബാക്കി നില്‍ക്കെയാണ് ആര്‍സിബി വിജയം പിടിച്ചെടുത്തത്. പഞ്ചാബ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ആര്‍സിബി 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 49 പന്തില്‍ 77 റണ്‍സെടുത്ത് വിരാട് കോഹ്‌ലി ഇന്നിങ്‌സിന് അടിത്തറ പാകിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കും (28) മഹിപാല്‍ ലോംറോറും (17) കിടിലന്‍ ഫിനിഷോടെ ആര്‍സിബിയെ ആദ്യ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com