ചെപ്പോക്കില്‍ ടോസ് ഗുജറാത്തിന്; ചെന്നൈയെ ബാറ്റിങ്ങിനയച്ചു

ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ചെപ്പോക്കില്‍ ടോസ് ഗുജറാത്തിന്; ചെന്നൈയെ ബാറ്റിങ്ങിനയച്ചു

ചെന്നൈ: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദ്യം ബാറ്റിങ്ങിനിറങ്ങും. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സിനെതിരെ കളിച്ച സ്‌ക്വാഡില്‍ ഒരു മാറ്റവുമില്ലാതെയാണ് ഗുജറാത്ത് സിഎസ്‌കെയുടെ തട്ടകത്തില്‍ ഇറങ്ങുന്നത്. അതേസമയം ആര്‍സിബിക്കെതിരെ ഇറങ്ങിയ ടീമില്‍ ചെന്നൈ ഒരു മാറ്റം വരുത്തി. മഹീഷ് തീക്ഷ്ണയ്ക്ക് പകരം മതീഷ പതിരാന ടീമില്‍ തിരിച്ചെത്തി. പരിക്ക് കാരണം ശ്രീലങ്കന്‍ പേസര്‍ പതിരാനയ്ക്ക് ആദ്യ മത്സരം നഷ്ടമായിരുന്നു.

ചെപ്പോക്കില്‍ ടോസ് ഗുജറാത്തിന്; ചെന്നൈയെ ബാറ്റിങ്ങിനയച്ചു
'ധോണിയുടെ സ്‌കൂളില്‍ നിന്ന് വന്നതാണ്'; ദിനേശ് കാര്‍ത്തിക്കിന്റെ ഫിനിഷിങ്ങിനെക്കുറിച്ച് സൈമണ്‍ ഡൂള്‍

ആദ്യ മത്സരങ്ങള്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് നിലവിലെ ചാമ്പ്യന്മാരും റണ്ണറപ്പുകളും നേര്‍ക്കുനേര്‍ ഇറങ്ങുന്നത്. ചെപ്പോക്കില്‍ തന്നെ നടന്ന ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് സിഎസ്‌കെ തുടങ്ങിയത്. അതേസമയം മുംബൈ ഇന്ത്യന്‍സിനെതിരായ അഭിമാനപ്പോരാട്ടത്തില്‍ ആറ് റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് ഗുജറാത്ത് ചെപ്പോക്കിലെത്തിയത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: രചിന്‍ രവീന്ദ്ര, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, സമീര്‍ റിസ്വി, രവീന്ദ്ര ജഡേജ, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മതീഷ പതിരാന.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായി, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ, സ്‌പെന്‍സര്‍ ജോണ്‍സണ്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com