ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് നേരെ കൂവൽ; ഇതുപോലൊന്ന് ആദ്യ അനുഭവമെന്ന് കെവിൻ പീറ്റേഴ്സൺ

മത്സരത്തിൽ മുംബൈ ആറ് റൺസിന് പരാജയപ്പെട്ടു.
ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് നേരെ കൂവൽ; ഇതുപോലൊന്ന് ആദ്യ അനുഭവമെന്ന് കെവിൻ പീറ്റേഴ്സൺ

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നായകനായ ഹാർദ്ദിക്ക് പാണ്ഡ്യ ആദ്യ മത്സരത്തിൽ കനത്ത വെല്ലുവിളിയാണ് നേരിട്ടത്. മത്സരത്തിനിടെ പലതവണ ഹാർദ്ദിക്കിന് നേരെ ആരാധകരോഷം ഉയർന്നു. രോഹിതിന് ജയ് വിളികൾ ഉയർന്നപ്പോൾ ഹാർദ്ദിക്കിന് ലഭിച്ചത് കൂക്കി വിളികളാണ്. സംഭവത്തിൽ ഐപിഎൽ കമന്റേറ്ററായ കെവിൻ പീറ്റേഴ്സൺ പ്രതികരണവുമായി രം​ഗത്തെത്തി.

ഇതുപോലൊരു അനുഭവം ഇതാദ്യമായാണ്. ഇന്ത്യൻ ക്രിക്കറ്റ് താരത്തെ സ്വന്തം ആരാധകർ കൂവി വിളിക്കുന്നത് താൻ ഒരിക്കലും കണ്ടിട്ടില്ല. അപൂർവ്വമായി മാത്രമാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നും ഇം​ഗ്ലണ്ട് മുൻ താരം വ്യക്തമാക്കി.

ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് നേരെ കൂവൽ; ഇതുപോലൊന്ന് ആദ്യ അനുഭവമെന്ന് കെവിൻ പീറ്റേഴ്സൺ
ഹാർദ്ദിക്ക് മാറണം, ഇല്ലെങ്കിൽ മാറ്റും; വെല്ലുവിളികളുടെ വഴിയിൽ മുംബൈ നായകൻ

മത്സരത്തിൽ ഹാർദ്ദിക് പാണ്ഡ്യയുടെ മുംബൈ ആറ് റൺസിന് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ​ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. മറുപടിയിൽ മുംബൈയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുക്കാനെ സാധിച്ചുള്ളു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com