ചിലപ്പോഴൊക്കെ മികച്ച പ്രകടനങ്ങൾ ആരും കാണില്ല; രാജസ്ഥാന്റെ ഹീറോ സന്ദീപ് ശർമ്മയെന്ന് അശ്വിൻ

മത്സരത്തിന്റെ 15-ാം ഓവറിലാണ് സന്ദീപ് ബൗളിംഗിനെത്തുന്നത്.
ചിലപ്പോഴൊക്കെ മികച്ച പ്രകടനങ്ങൾ ആരും കാണില്ല; രാജസ്ഥാന്റെ ഹീറോ സന്ദീപ് ശർമ്മയെന്ന് അശ്വിൻ

ജയ്പൂർ: ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ രാജസ്ഥാന്റെ വിജയത്തിന് പിന്നിലെ യഥാർത്ഥ ഹീറോ സന്ദീപ് ശർമ്മയെന്ന് സഹതാരം രവിചന്ദ്രൻ അശ്വിൻ. ചിലപ്പോഴൊക്കെ മികച്ച പ്രകടനങ്ങൾ ആരും ശ്രദ്ധിക്കാതെ പോകാറുണ്ട്. സന്ദീപിന്റെ കഴിവിനേക്കാൾ വലുതാണ് പോരാട്ട വീര്യമെന്നും അശ്വിൻ പറഞ്ഞു.

മത്സരത്തിന്റെ 15-ാം ഓവറിലാണ് സന്ദീപ് ബൗളിംഗിനെത്തുന്നത്. അപ്പോൾ ശക്തമായ നിലയിലായിരുന്നു ലക്നൗ. ആദ്യ ഓവറിൽ അഞ്ച് റൺസ് മാത്രമാണ് സന്ദീപ് വിട്ടുനൽകിയത്. അടുത്ത ഓവറിൽ ലക്നൗവിനെ വിജയത്തിലേക്ക് നയിച്ചുകൊണ്ടിരുന്ന കെ എൽ രാഹുലിനെ സന്ദീപ് പുറത്താക്കി.

ചിലപ്പോഴൊക്കെ മികച്ച പ്രകടനങ്ങൾ ആരും കാണില്ല; രാജസ്ഥാന്റെ ഹീറോ സന്ദീപ് ശർമ്മയെന്ന് അശ്വിൻ
സച്ചിനെയും കോഹ്‌ലിയെയും പോലൊരു വനിത; ആര്യന സബലേങ്കയ്ക്ക് ഇത് രണ്ടാം ജന്മം

ഈ വിക്കറ്റാണ് മത്സരത്തിലെ വഴിത്തിരിവ്. പിന്നീട് നിക്കോളാസ് പൂരാൻ ഒരുവശത്ത് നിൽക്കുമ്പോഴും രാജസ്ഥാന്റെ മറുവശത്ത് വിക്കറ്റുകൾ വീണു. 19-ാം ഓവറിൽ തുടർച്ചയായ യോർക്കറുകൾ എറിഞ്ഞ് ലഖ്നൗ താരങ്ങളുടെ സ്കോറിം​ഗ് നിയന്ത്രിക്കാനും ലക്നൗവിന് കഴിഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com