വിജയം ഒപ്പമുണ്ടായിരുന്നു, പക്ഷേ റസ്സലിനെ തടയാൻ കഴിഞ്ഞില്ല; തുറന്നുപറഞ്ഞ് പാറ്റ് കമ്മിൻസ്

സൺറൈസേഴ്സിനെ വിജയത്തോട് അടുപ്പിച്ച ഹെൻറിച്ച് ക്ലാസനെ അഭിനന്ദിക്കാനും കമ്മിൻസ് മറന്നില്ല.
വിജയം ഒപ്പമുണ്ടായിരുന്നു, പക്ഷേ റസ്സലിനെ തടയാൻ കഴിഞ്ഞില്ല; തുറന്നുപറഞ്ഞ് പാറ്റ് കമ്മിൻസ്

ഹൈദരാബാദ്: ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് തോൽവിയോടെയാണ് തുടങ്ങിയത്. അവസാന നിമിഷം വരെ പൊരുതിയെങ്കിലും നാല് റൺസിന് സൺറൈസേഴ്സ് പരാജയപ്പെട്ടു. പിന്നാലെ തോൽവിയിൽ പ്രതികരിച്ചിരിക്കുകയാണ് ഓറഞ്ച് ആർമിയുടെ നായകൻ പാറ്റ് കമ്മിൻസ്.

ക്രിക്കറ്റിലെ മികച്ച മത്സരങ്ങളിലൊന്നാണ് കണ്ടത്. പക്ഷേ വിജയം മാത്രം സ്വന്തമാക്കാൻ കഴിഞ്ഞില്ല. മത്സരത്തിന്റെ ഭൂരിഭാ​ഗവും സൺറൈസേഴ്സ് മുന്നിലായിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്തു. പക്ഷേ റസ്സലിനെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. അങ്ങനെ തടയാൻ കഴിയുന്ന താരമല്ല റസ്സലെന്നും പാറ്റ് കമ്മിൻസ് വ്യക്തമാക്കി.

വിജയം ഒപ്പമുണ്ടായിരുന്നു, പക്ഷേ റസ്സലിനെ തടയാൻ കഴിഞ്ഞില്ല; തുറന്നുപറഞ്ഞ് പാറ്റ് കമ്മിൻസ്
കോടികൾ കത്തിച്ച ക്ലാസൻ; ലോകോത്തര താരം ഹൈദരാബാദിലുണ്ട്

സൺറൈസേഴ്സിനെ വിജയത്തോട് അടുപ്പിച്ച ഹെൻറിച്ച് ക്ലാസനെ അഭിനന്ദിക്കാനും കമ്മിൻസ് മറന്നില്ല. വിജയലക്ഷ്യത്തിന് ഇത്രയടുത്ത് വരെയെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ക്ലാസനും ഷബാസും അത്ര മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സഹതാരങ്ങളുടെ പ്രകടനങ്ങളിൽ താൻ സംതൃപ്തനെന്നും ഓസ്ട്രേലിയൻ നായകൻ പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com