കല്യാൺ ചൗബേയ്ക്കെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം; ഗൗരവമായി പരിഗണിക്കാൻ ഏഷ്യൻ ഫുട്ബോൾ

ചൗബേയ്ക്കെതിരായ ആരോപണങ്ങളിൽ തെളിവുകൾ ഹാജരാക്കാൻ ഭട്ടാചാര്യയോട് ഏഷ്യൻ ഫുട്ബോൾ ആവശ്യപ്പെട്ടിരുന്നു.
കല്യാൺ ചൗബേയ്ക്കെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം; ഗൗരവമായി പരിഗണിക്കാൻ ഏഷ്യൻ ഫുട്ബോൾ

കൊൽക്കത്ത: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും പ്രസിഡന്റ് കല്യാൺ ചൗബേയ്ക്കുമെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഗൗരവമായി പരി​ഗണിക്കാൻ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ. എഐഎഫ്എഫ് നിയമ വിഭാഗം തലവനായിരുന്ന നിലഞ്ജൻ ഭട്ടാചാര്യ കല്യാൺ ചൗബേയ്ക്കെതിരെ ​സാമ്പത്തിക ക്രമക്കേട് ആരോപിച്ചിരുന്നു. പിന്നാലെ നിലഞ്ജൻ ഭട്ടാചാര്യയെ എഐഎഫ്എഫ് പുറത്താക്കുകയും ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തു.

ചൗബേയ്ക്കെതിരായ ആരോപണങ്ങളിൽ വ്യാഴാഴ്ച തെളിവുകൾ ഹാജരാക്കാൻ ഭട്ടാചാര്യയോട് ഏഷ്യൻ ഫുട്ബോൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എ ഐ എഫ് എഫിന്റെ നടപടിയും വന്നിരിക്കുന്നത്. ചൗബേയ്ക്കെതിരായ പരാതിയുടെ ഫയൽ ആവശ്യപ്പെട്ടുകൊണ്ട് ഏഷ്യൻ ഫുട്ബോൾ എ ഐ എഫ് എഫിന് കത്തും അയച്ചു.

കല്യാൺ ചൗബേയ്ക്കെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം; ഗൗരവമായി പരിഗണിക്കാൻ ഏഷ്യൻ ഫുട്ബോൾ
ഹാർദ്ദിക്കിന്റെ കീഴിൽ മുംബൈ ഇറങ്ങുന്നു; ഒപ്പമുണ്ടോ ആരാധക പിന്തുണ?

അതിനിടെ തെളിവുകളുടെ അഭാവത്തിൽ ആരോപണങ്ങൾ തള്ളുകയായിരുന്നു എന്നാണ് എ ഐ എഫ് എഫ് വാദം. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിലഞ്ജൻ ഭട്ടാചാര്യ പരാതി നൽകിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com