ചെന്നൈ സൂപ്പർ കിംഗ്സിന് വീണ്ടും തിരിച്ചടി; കോൺവേയ്ക്ക് പിന്നാലെ പതിരാനയ്ക്കും പരിക്ക്

ബംഗ്ലാദേശിനെതിരായ ട്വന്റി 20 മത്സരത്തിനിടെയാണ് പതിരാനയ്ക്ക് പരിക്കേറ്റത്.
ചെന്നൈ സൂപ്പർ കിംഗ്സിന് വീണ്ടും തിരിച്ചടി; കോൺവേയ്ക്ക് പിന്നാലെ പതിരാനയ്ക്കും പരിക്ക്

ചെന്നൈ: മാർച്ച് 22ന് ഐപിഎല്ലിലെ ഉദ്ഘാടന മത്സരം കളിക്കാനിരിക്കെ ചെന്നൈ സൂപ്പർ കിം​ഗ്സിന് വീണ്ടും തിരിച്ചടി. ലങ്കൻ പേസർ മതീഷ പതിരാനയ്ക്ക് പരിക്കേറ്റെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ ന്യുസീലാൻഡ് താരം ഡെവോൺ കോൺവേയെയും പരിക്കിനെ തുടർന്ന് ചെന്നൈക്ക് നഷ്ടമായിരുന്നു.

മാർച്ച് ആറിന് ബംഗ്ലാദേശിനെതിരായ ട്വന്റി 20 മത്സരത്തിനിടെയാണ് പതിരാനയ്ക്ക് പരിക്കേറ്റത്. മത്സരത്തിന്റെ പാതിക്ക് വെച്ച് താരം പിൻവാങ്ങുകയും ചെയ്തു. നാല് മുതൽ അഞ്ച് ആഴ്ച താരത്തിന് വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ ചെന്നൈയ്ക്കായി 12 മത്സരങ്ങളിൽനിന്ന് 19 വിക്കറ്റുകളാണ് പതിരാന വീഴ്ത്തിയത്.

ചെന്നൈ സൂപ്പർ കിംഗ്സിന് വീണ്ടും തിരിച്ചടി; കോൺവേയ്ക്ക് പിന്നാലെ പതിരാനയ്ക്കും പരിക്ക്
ജമാൽ മുസിയാലയ്ക്ക് ഇരട്ട ഗോൾ, ഹാരി കെയ്ന് റെക്കോർഡ്; ഗോൾ മഴ പെയ്യിച്ച് ബയേൺ

മാർച്ച് 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ചെന്നൈയുടെ എതിരാളികൾ. സീസണിൽ വിജയത്തോടെ തുടങ്ങുകയാണ് നിലവിലത്തെ ചാമ്പ്യന്മാരുടെ ലക്ഷ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com