ജമാൽ മുസിയാലയ്ക്ക് ഇരട്ട ഗോൾ, ഹാരി കെയ്ന് റെക്കോർഡ്; ഗോൾ മഴ പെയ്യിച്ച് ബയേൺ

പോയിന്റ് ടേബിളിൽ ബയർ ലേവർകുസനുമായുള്ള ദൂരം കുറയ്ക്കാനും ബയേണിന് കഴിഞ്ഞു.
ജമാൽ മുസിയാലയ്ക്ക് ഇരട്ട ഗോൾ, ഹാരി കെയ്ന് റെക്കോർഡ്; ഗോൾ മഴ പെയ്യിച്ച് ബയേൺ

ബെർലിൻ: ബുന്ദസ്‌ലീഗയിൽ തകർപ്പൻ ജയവുമായി ബയേൺ മ്യൂണിക്. ഡാറംസ്റ്റഡിനെ രണ്ടിനെതിരെ അഞ്ച് ​ഗോളുകൾക്ക് തകർത്താണ് ബയേൺ വിജയം ആഘോഷിച്ചത്. ജമാൽ മുസിയാല ഇരട്ട ​ഗോളുമായി തിളങ്ങിയപ്പോൾ ഹാരി കെയ്ൻ ഒരു റെക്കോർഡ് സ്വന്തം പേരിലാക്കി. പോയിന്റ് ടേബിളിൽ ബയർ ലേവർകുസനുമായുള്ള ദൂരം കുറയ്ക്കാനും ബയേണിന് കഴിഞ്ഞു.

മത്സരത്തിൽ ഡാറംസ്റ്റഡ് ആദ്യം മുന്നിലെത്തി. 28-ാം മിനിറ്റിൽ ടിം സ്കാർക്ക് ആതിഥേയർക്കായി വലകുലുക്കി. എന്നാൽ 36-ാം മിനിറ്റിൽ ജമാൽ മുസിയാല ബയേണിനായി സമനില ​ഗോൾ കണ്ടെത്തി. ആദ്യ പകുതിക്ക് പിരിയും മുമ്പെ 46-ാം മിനിറ്റിൽ ഹാരി കെയ്നിന്റെ ​ഗോളിൽ ബയേൺ മുന്നിലെത്തി.

ജമാൽ മുസിയാലയ്ക്ക് ഇരട്ട ഗോൾ, ഹാരി കെയ്ന് റെക്കോർഡ്; ഗോൾ മഴ പെയ്യിച്ച് ബയേൺ
അടിക്ക് തിരിച്ചടി; എഫ് എ കപ്പിൽ വോൾവ്സിനെ വീഴ്ത്തി കവൻട്രി

ബുന്ദസ്‌ലീഗയിലെ അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ ​ഗോൾ നേട്ടമെന്ന റെക്കോർഡ് ഹാരി കെയ്ൻ സ്വന്തമാക്കി. സീസണിൽ താരത്തിന്റെ 31-ാം ​ഗോളാണ് കുറിക്കപ്പെട്ടത്. 64-ാം മിനിറ്റിൽ ജമാൽ മുസിയാലയുടെ ​ഗോളിലൂടെ ബയേൺ 3-1ന് മുന്നിലെത്തി. 74-ാം മിനിറ്റിൽ സെര്‍ജ് ഗ്നാബ്രി ​​ഗോൾ നേടി.

ജമാൽ മുസിയാലയ്ക്ക് ഇരട്ട ഗോൾ, ഹാരി കെയ്ന് റെക്കോർഡ്; ഗോൾ മഴ പെയ്യിച്ച് ബയേൺ
ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യയിൽ തന്നെ നടത്തും; വേദിമാറ്റം തള്ളി ബിസിസിഐ പ്രസിഡന്റ് ജയ് ഷാ

93-ാം മിനിറ്റിൽ മാത്തിസ് ടെൽ കൂടി ​ഗോൾ നേടിയതോടെ ബയേൺ ആധികാരിക വിജയം ഉറപ്പിച്ചു. എങ്കിലും 95-ാം മിനിറ്റിൽ ഡാറംസ്റ്റഡിനായി ഓസ്കാർ വിൽഹെംസൺ ഒരു ​ഗോൾ മടക്കി. പോയിന്റ് ടേബിളിലും ബയേണിന് നേട്ടമുണ്ടായി. ഒന്നാം സ്ഥാനത്തുള്ള ബയർ ലേവർകുസന് 25 മത്സരങ്ങളിൽ നിന്ന് 67 പോയിന്റുണ്ട്. ബയേണിന്റെ പോയിന്റ് 26 മത്സരങ്ങളിൽ നിന്ന് 60ലെത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com