താരങ്ങളുടെ ഐപിഎൽ പിന്മാറ്റം; ബിസിസിഐക്ക് പരാതി നൽകാൻ ഫ്രാഞ്ചൈസികൾ

താരങ്ങളുടെ ഐപിഎൽ പിന്മാറ്റം; ബിസിസിഐക്ക് പരാതി നൽകാൻ ഫ്രാഞ്ചൈസികൾ

അപ്രതീക്ഷിതമായ മാറ്റങ്ങളിൽ പകരക്കാരെ കണ്ടെത്താൻ ബുദ്ധിമുട്ടെന്നാണ് ടീമുകൾ

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗ് അടുത്തിരിക്കെ താരങ്ങൾ ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതിൽ ഫ്രാഞ്ചൈസികൾക്ക് എതിർപ്പ്. ഇക്കാര്യം ബിസിസിഐയെ അറിയിക്കാൻ ഒരുങ്ങുകയാണ് ഫ്രാഞ്ചൈസികൾ. ലേലത്തിൽ കോടികൾ മുടക്കിയാണ് താരങ്ങളെ ടീമുകൾ സ്വന്തമാക്കുന്നത്. അതിനുശേഷം ആ താരത്തിന്റെ സേവനം നഷ്ടമാക്കാൻ കഴിയില്ലെന്നാണ് ടീമുകളുടെ നിലപാട്.

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 17-ാം പതിപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഡൽഹി ക്യാപിറ്റൽസ് താരം ഹാരി ബ്രൂക്കിന്റെ പിന്മാറ്റം. വ്യക്തിപരമായ കാരണങ്ങളാലാണ് താരം പിന്മാറുന്നതെന്നാണ് വിവരം. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയും ഇം​ഗ്ലീഷ് മധ്യനിര ബാറ്റർ കളിച്ചിരുന്നില്ല. ബ്രൂക്കിന്റെ പിന്മാറ്റത്തിന് പിന്നാലെയാണ് ഫ്രാഞ്ചൈസികൾ പരാതിയുമായി ബിസിസിഐയെ സമീപിക്കാനൊരുങ്ങുന്നത്.

താരങ്ങളുടെ ഐപിഎൽ പിന്മാറ്റം; ബിസിസിഐക്ക് പരാതി നൽകാൻ ഫ്രാഞ്ചൈസികൾ
ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി: ഹാരി ബ്രൂക്ക് ഐപിഎല്ലിൽ നിന്ന് പിന്മാറി

സീസണിൽ ബ്രൂക്കിന് പുറമെ ജേസൺ റോയ്, മാർക് വുഡ് എന്നിവരും ഐപിഎല്ലിൽ നിന്ന് പിന്മാറിയിരുന്നു. അപ്രതീക്ഷിതമായ മാറ്റങ്ങളിൽ പകരക്കാരെ കണ്ടെത്താൻ ബുദ്ധിമുട്ടെന്നാണ് ടീമുകൾ പറയുന്നത്. സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഹാരി ബ്രൂക്കിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡൽഹി ക്യാപിറ്റൽസ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com