മുൻനിര പരാജയമാണ്, അല്ലെങ്കിൽ 350 കടക്കാമായിരുന്നു; ഷർദുൽ താക്കൂർ

രഞ്ജി ഫൈനലിൽ നേടിയ സ്കോറിൽ മുംബൈ ടീം തൃപ്തരല്ല.
മുൻനിര പരാജയമാണ്, അല്ലെങ്കിൽ 350 കടക്കാമായിരുന്നു; ഷർദുൽ താക്കൂർ

മുംബൈ: രഞ്ജി ട്രോഫി ഫൈനലിൽ ഷർദുൽ താക്കൂറിന്റെ ഒറ്റയാൾ പോരാട്ടമാണ് മുംബൈയെ 224ൽ എത്തിച്ചത്. 75 റൺസെടുത്ത ബൗളിം​ഗ് ഓൾ റൗണ്ടർ ഷർദുൽ താക്കൂർ മുംബൈ നിരയിലെ ടോപ് സ്കോററായി. എന്നാൽ ശ്രേയസ് അയ്യർ, അജിൻക്യ രഹാനെ തുടങ്ങിയ താരങ്ങൾ മോശം പ്രകടനമാണ് പുറത്തെടുത്തത്.

സെമി ഫൈനലിലും താക്കൂറിന്റെ ബാറ്റിം​ഗാണ് മുംബൈയ്ക്ക് തുണയായത്. പിന്നാലെ മുൻനിര ബാറ്റർമാരുടെ പ്രകടനത്തിലെ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ താരം കൂടിയായ താക്കൂർ. രഞ്ജി ഫൈനലിൽ നേടിയ സ്കോറിൽ മുംബൈ ടീം തൃപ്തരല്ല. പ്രത്യേകിച്ച് മുൻനിര ബാറ്റർമാരുടെ പ്രകടനം മോശമാണ്. മത്സരത്തിൽ മുൻനിരയിൽ നിന്നും മികച്ച സംഭാവന ഉണ്ടായിരുന്നെങ്കിൽ ആദ്യ ദിനം ആറോ ഏഴോ വിക്കറ്റ് നഷ്ടമായാൽ പോലും സ്കോർ 350 കടക്കുമായിരുന്നു. അതിനായുള്ള ശ്രമങ്ങൾ പോലും മുംബൈ താരങ്ങൾ നടത്തിയില്ലെന്നും താക്കൂർ വ്യക്തമാക്കി.

മുൻനിര പരാജയമാണ്, അല്ലെങ്കിൽ 350 കടക്കാമായിരുന്നു; ഷർദുൽ താക്കൂർ
രഹാനെ, ശ്രേയസ്, പൃഥി ഷാ; നാളത്തെ താരങ്ങൾക്ക് മുംബൈ താരങ്ങളുടെ സ്നേഹം

മത്സരത്തിൽ ഒരു ഘട്ടത്തിൽ മുംബൈ വിക്കറ്റ് നഷ്ടമില്ലാതെ 81 എന്ന സ്കോറിലായിരുന്നു. എന്നാൽ പെട്ടെന്നുതന്നെ മുംബൈ ആറിന് 111 എന്ന് തകർന്നടിഞ്ഞു. താക്കൂർ നടത്തിയ ഒറ്റയാൾ പോരാട്ടം ഇല്ലായിരുന്നുവെങ്കിൽ മുംബൈ സ്കോർ ഇതിലും ദയനീയമാകുമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com