സ്റ്റോക്സിനേക്കാൾ വലിയ ക്യാപ്റ്റൻ ഒന്നുമല്ല രോഹിത്; തുറന്നുപറഞ്ഞ് ​ഗ്രെയിം സ്വാൻ

ഇംഗ്ലണ്ട് പരാജയപ്പെട്ടെങ്കിലും ഈ പരമ്പരയ്ക്ക് ആരാധക പിന്തുണയുണ്ടായി.
സ്റ്റോക്സിനേക്കാൾ വലിയ ക്യാപ്റ്റൻ ഒന്നുമല്ല രോഹിത്; തുറന്നുപറഞ്ഞ് ​ഗ്രെയിം സ്വാൻ

ലണ്ടൻ: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ശേഷം ഇന്ത്യ ശക്തമായി തിരിച്ചുവന്നു. 4-1നാണ് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. എങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയേക്കാൾ നേതൃമികവ് ഇം​ഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനെന്ന് പറയുകയാണ് ഇം​ഗ്ലീഷ് മുൻ സ്പിന്നർ ​ഗ്രെയിം സ്വാൻ.

രോഹിത് ശർമ്മ മികച്ച നായകനെന്നതിൽ തനിക്ക് സംശയമൊന്നുമില്ല. എങ്കിലും ഇന്ത്യൻ ക്യാപ്റ്റന് കരുത്തായത് മികച്ച ബൗളിം​ഗ് നിരയാണ്. ഈ തോൽവികൊണ്ട് സ്റ്റോക്സിന്റെ ക്യാപ്റ്റൻസി മോശമെന്ന് പറയാൻ കഴിയില്ല. ഇം​ഗ്ലണ്ട് ഈ പരമ്പരയിൽ നിരുപാധികം കീഴടങ്ങിയതല്ല. എങ്കിലും ഒരൽപ്പം കൂടി ധൈര്യം ഇന്ത്യയിൽ കളിക്കുമ്പോൾ ഇം​ഗ്ലണ്ട് ടീമിന് ഉണ്ടാകണമായിരുന്നു.

സ്റ്റോക്സിനേക്കാൾ വലിയ ക്യാപ്റ്റൻ ഒന്നുമല്ല രോഹിത്; തുറന്നുപറഞ്ഞ് ​ഗ്രെയിം സ്വാൻ
മുൻനിര പരാജയമാണ്, അല്ലെങ്കിൽ 350 കടക്കാമായിരുന്നു; ഷർദുൽ താക്കൂർ

ബാസ്ബോൾ പൂർ‌ണ രീതിയിൽ പരാജയമല്ല. ആദ്യ ടെസ്റ്റിൽ ഒലി പോപ്പ് 190 റൺസടിച്ചത് ബാസ്ബോൾ പ്രതിഫലനമാണ്. ഇം​ഗ്ലണ്ട് പരാജയപ്പെട്ടെങ്കിലും ഈ പരമ്പരയ്ക്ക് ആരാധക പിന്തുണയുണ്ടായി. അതിന് കാരണം ബാസ്ബോളിന് ലഭിച്ച പ്രചാരാണമാണെന്നും ഇം​ഗ്ലണ്ട് മുൻ സ്പിന്നർ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com