ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത; ഋഷഭ് പന്ത് ഐപിഎല്ലില്‍ തിരിച്ചെത്തുന്നു, ഫിറ്റ്‌നസ് വീണ്ടെടുത്തു

ഇതുസംബബന്ധിച്ചുള്ള ഔദ്യോഗിക പ്രസ്താവനകള്‍ പുറത്തുവന്നിട്ടില്ല
ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത; ഋഷഭ് പന്ത് ഐപിഎല്ലില്‍ തിരിച്ചെത്തുന്നു, ഫിറ്റ്‌നസ് വീണ്ടെടുത്തു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന സന്തോഷവാര്‍ത്തയെത്തി. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്തിന് ഈ സീസണില്‍ ഐപിഎല്ലില്‍ കളിക്കാനാകും. വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് വിശ്രമത്തിലിരിക്കുകയായിരുന്ന താരത്തിന് ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) ഫിറ്റ്‌നസ് ക്ലിയറന്‍സ് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതുസംബബന്ധിച്ചുള്ള ഔദ്യോഗിക പ്രസ്താവനകള്‍ പുറത്തുവന്നിട്ടില്ല.

വാഹനാപകടത്തില്‍ വലതുകാല്‍മുട്ടിനും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ പന്ത് ക്രിക്കറ്റില്‍ നിന്നും വിശ്രമം എടുക്കുകയായിരുന്നു. അപകടത്തിന് ശേഷം താരത്തിന്റെ ഓരോ വാര്‍ത്തകളും വിശേഷങ്ങളും ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നത്.

ഏറെ നാളായി താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയും പരിശീലനവും നടത്തിവരികയായിരുന്നു.ചികിത്സയ്ക്ക് ശേഷം താരം ആദ്യമായി ഒരു ക്രിക്കറ്റ് മത്സരം പൂര്‍ണമായും കളിച്ചത് വാര്‍ത്തയായിരുന്നു. ഇതോടെ 2024 ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളത്തിലിറങ്ങുന്നതിനുള്ള സാധ്യതയും വര്‍ധിച്ചിരുന്നു.

ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത; ഋഷഭ് പന്ത് ഐപിഎല്ലില്‍ തിരിച്ചെത്തുന്നു, ഫിറ്റ്‌നസ് വീണ്ടെടുത്തു
ഋഷഭ് പന്ത് തിരിച്ചുവരുന്നു; ആരാധകര്‍ കാത്തിരുന്ന വമ്പന്‍ അപ്‌ഡേറ്റ് പുറത്ത്

2022 ഡിസംബര്‍ 30നാണ് ഡല്‍ഹി- ഡെറാഡൂണ്‍ ഹൈവെയില്‍ പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. കാറിന് തീ പിടിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് പുറത്ത് കടക്കാനായതിനാലാണ് പന്തിന് രക്ഷപ്പെടാനായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പന്ത് മുംബൈയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇതേത്തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും, 2023 സീസണ്‍ ഐപിഎല്ലും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലുമെല്ലാം പന്തിന് നഷ്ടമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com