പാകിസ്താൻ പരിശീലക സ്ഥാനത്തേയ്ക്ക് ഷെയ്ൻ വാട്സണെ പരിഗണിക്കുന്നു

സമീപകാലത്തെ പാകിസ്താൻ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് മികച്ച പരിശീലകനെ ബോർഡ് തിരയുന്നത്.
പാകിസ്താൻ പരിശീലക സ്ഥാനത്തേയ്ക്ക് ഷെയ്ൻ വാട്സണെ പരിഗണിക്കുന്നു

ഇസ്ലാമബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീം പരിശീലകനായി ഓസ്ട്രേലിയൻ മുൻ ഓൾ റൗണ്ടർ ഷെയ്ൻ വാട്സണെ നിയമിക്കാൻ നീക്കം. പാകിസ്താൻ സൂപ്പർ ലീ​ഗിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ പരിശീലകനാണ് വാട്സൺ ഇപ്പോൾ. അഞ്ച് വർഷത്തിന് ശേഷം ​പാകിസ്താൻ സൂപ്പർ ലീഗിലെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ് ഗ്ലാഡിയേറ്റേഴ്സ്.

അമേരിക്കയിൽ മേജർ ലീ​ഗ് ക്രിക്കറ്റിൽ സാൻ ഫ്രാൻസിസ്കോ യുണികോൺസിനെയും വാട്സൺ പരിശീലിപ്പിക്കുന്നുണ്ട്. ഒപ്പം ഇന്ത്യൻ പ്രീമിയർ ലീ​ഗിലും ഐസിസി ടൂർണമെന്റുകളിലും സ്റ്റാർ സ്പോർട്സിനായി കമന്ററി പറയുന്ന ജോലിയും വാട്സൺ ചെയ്യുന്നുണ്ട്. സമീപകാലത്തെ പാകിസ്താൻ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് മികച്ച പരിശീലകനെ ബോർഡ് തിരയുന്നത്.

പാകിസ്താൻ പരിശീലക സ്ഥാനത്തേയ്ക്ക് ഷെയ്ൻ വാട്സണെ പരിഗണിക്കുന്നു
ജയ്സ്വാൾ മുതൽ അശ്വിൻ വരെ; ഇംഗ്ലീഷ് പരമ്പരയിൽ ഹീറോ ആയവർ ഇവർ

ഓസ്ട്രേലിയയ്ക്കായി 190 ഏകദിനങ്ങളിൽ നിന്ന് 5,727 റൺസും 168 വിക്കറ്റും വാട്സൺ നേടിയിട്ടുണ്ട്. ടെസ്റ്റിൽ 59 മത്സരങ്ങളിൽ നിന്ന് 3,731 റൺസും 75 വിക്കറ്റും താരം നേടിയിട്ടുണ്ട്. 58 ട്വന്റി 20 കളിച്ച വാട്സൺ 1462 റൺസ് നേടിയപ്പോൾ 48 വിക്കറ്റുകൾ സ്വന്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com