ഇവിടെ നിൽക്ക്, ഈ വരയിൽ വന്ന് നിൽക്ക്; സർഫറാസിനെ ഫീൽഡ് നിർത്താൻ പാടുപെട്ട് രോഹിത്

ഷോട്ട് ലെ​ഗിൽ ഫീൽഡ് ചെയ്യാൻ പറഞ്ഞ സർഫറാസ് അതെവിടെയെന്ന് തിരയുകയായിരുന്നു.
ഇവിടെ നിൽക്ക്, ഈ വരയിൽ വന്ന് നിൽക്ക്; സർഫറാസിനെ ഫീൽഡ് നിർത്താൻ പാടുപെട്ട് രോഹിത്

ധരംശാല: ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം സർഫറാസ് ഖാൻ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിലെ സൂപ്പർ താരമാണ്. പ്രത്യേകിച്ചും ക്യാപ്റ്റൻ രോഹിത് ശർമ്മയുമായുള്ള സൗഹൃദമാണ് സർഫറാസിനെ ആരാധകർക്ക് പ്രീയപ്പെട്ടവനാക്കുന്നത്. ഹെൽമറ്റ് ഇല്ലാതെ ഫീൽഡിം​ഗിനെത്തിയ യുവതാരത്തെ ശാസിച്ച രോഹിത് ശർമ്മ എന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരം​ഗമായിരുന്നു. ഇപ്പോഴിതാ സർഫറാസിനെ ഫീൽഡ് നിർത്താൻ പാടുപെടുന്ന രോഹിത്തിന്റെ വീഡിയോയും തരം​ഗമാകുന്നു.

ഷോട്ട് ലെ​ഗിൽ ഫീൽഡ് ചെയ്യാൻ പറഞ്ഞ സർഫറാസ് അതെവിടെയെന്ന് തിരയുകയായിരുന്നു. പിന്നാലെ രോഹിത് ശർമ്മ കാലുകൊണ്ട് വരച്ച് കാണിച്ചു. എന്നിട്ടും സർഫറാസ് എത്താതിരുന്നതോടെ താരത്തെ രോഹിത് പിടിച്ചുമാറ്റി നിർത്തി. പിന്നാലെ ജയ്സ്വാളിനും രോഹിത് ശർമ്മ ഫീൽഡ് പൊസിഷൻ പറഞ്ഞുകൊടുത്തു. ഇം​ഗ്ലണ്ട് ഇന്നിം​ഗ്സിന്റെ ആദ്യ ഇന്നിംഗ്സിലാണ് രസകരമായ സംഭവം.

ഇവിടെ നിൽക്ക്, ഈ വരയിൽ വന്ന് നിൽക്ക്; സർഫറാസിനെ ഫീൽഡ് നിർത്താൻ പാടുപെട്ട് രോഹിത്
തോൽവി ഒഴിവാക്കാൻ കിവീസ് പോരാട്ടം; രണ്ടാം ഇന്നിംഗ്സിൽ ലീഡ്

ആദ്യ ഇന്നിം​ഗ്സിൽ സാക്ക് ക്രൗളിയുടെ വിക്കറ്റിനായി സർഫറാസ് റിവ്യൂ ആവശ്യപ്പെട്ടപ്പോൾ രോഹിത് നിഷേധിച്ചു. സർഫറാസിനെ രോഹിത് കളിയാക്കുന്നതും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. എന്നാൽ ടെലിവിഷൻ റിപ്ലേയിൽ ക്രൗളി ഔട്ടാണെന്ന് വ്യക്തമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com