തോൽവി ഒഴിവാക്കാൻ കിവീസ് പോരാട്ടം; രണ്ടാം ഇന്നിംഗ്സിൽ ലീഡ്

കെയ്ൻ വില്യംസൺ 51 റൺസുമായി പുറത്തായി.
തോൽവി ഒഴിവാക്കാൻ കിവീസ് പോരാട്ടം; രണ്ടാം ഇന്നിംഗ്സിൽ ലീഡ്

ക്രൈസ്റ്റ്ചർച്ച്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യുസീലാൻഡ് പൊരുതുന്നു. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ കിവീസ് രണ്ട് വിക്കറ്റിന് 134 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിം​ഗ്സിൽ ന്യുസീലാൻഡിന് ഇപ്പോൾ 40 റൺസിന്റെ ലീഡുണ്ട്. മൂന്ന് ദിവസം ബാക്കി നിൽക്കെ പരമാവധി ലീഡ് ഉയർത്തുകയാണ് കിവീസ് സംഘത്തിന്റെ ലക്ഷ്യം.

ഓപ്പണർ ടോം ലഥാം 65 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയാണ്. 11 റൺസെടുത്ത രച്ചിൻ രവീന്ദ്രയാണ് ലഥാമിന് കൂട്ട്. കെയ്ൻ വില്യംസൺ 51 റൺസുമായി പുറത്തായി. ഒരു റൺസെടുത്ത വിൽ യങിനെ കിവീസിന് തുടക്കത്തിൽ തന്നെ നഷ്ടമായി.

നാലിന് 135 എന്ന സ്കോറിൽ നിന്നാണ് രണ്ടാം ദിനം ഓസ്ട്രേലിയ ബാറ്റിം​ഗ് പുഃനരാരംഭിച്ചത്. 90 റൺസ് നേടിയ മാർനസ് ലബുഷെയ്ൻ ഓസ്ട്രേലിയൻ ഇന്നിം​ഗ്സിന് അടിത്തറയിട്ടു. ടിം സൗത്തിയുടെ ബൗളിം​ഗിൽ ​ഗ്ലെൻ ഫിലിപ്സ് തകർപ്പൻ ക്യാച്ചെടുത്ത് ലബുഷെയ്നെ പുറത്താക്കി. മറ്റാർക്കും ഓസ്ട്രേലിയൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.

തോൽവി ഒഴിവാക്കാൻ കിവീസ് പോരാട്ടം; രണ്ടാം ഇന്നിംഗ്സിൽ ലീഡ്
ഒന്നര പതിറ്റാണ്ട് കാലത്തെ ക്രിക്കറ്റ് കരിയറിന് അവസാനം; അഫ്ഗാൻ താരം നൂർ അലി സദ്രാൻ വിരമിച്ചു

ഒന്നാം ഇന്നിം​ഗ്സിൽ 256 റൺസിന് ഓസ്ട്രേലിയ ഓൾ ഔട്ടായി. 94 റൺസിന്റെ ഒന്നാം ഇന്നിം​ഗ്സിൽ ലീഡ് നേടാനും ഓസ്ട്രേലിയയ്ക്ക് സാധിച്ചു. ഏഴ് വിക്കറ്റെടുത്ത മാറ്റ് ഹെൻറിയാണ് ഓസീസിനെ തകർത്തത്. ഒന്നാം ഇന്നിം​ഗ്സിൽ 162 റൺസ് മാത്രമാണ് കിവീസിന്റെ സ്കോർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com