ഇംഗ്ലണ്ടിന്റെ തോൽവിക്ക് കാരണം ബെൻ സ്റ്റോക്സ്; വിമർശിച്ച് ബിസിസിഐ പ്രസിഡന്റ്

ഇന്ത്യയ്ക്കെതിരായ പരമ്പര ഇം​ഗ്ലണ്ടിന് നഷ്പ്പെട്ടു കഴിഞ്ഞു.
ഇംഗ്ലണ്ടിന്റെ തോൽവിക്ക് കാരണം ബെൻ സ്റ്റോക്സ്; വിമർശിച്ച് ബിസിസിഐ പ്രസിഡന്റ്

ധരംശാല: ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ ഇം​ഗ്ലണ്ടിന്റെ തോൽവിക്ക് കാരണം ബെൻ സ്റ്റോക്സെന്ന് ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ മുൻ താരവുമായ റോജർ ബിന്നി. ബെൻ സ്റ്റോക്സിന്റേത് അ​ഗ്രസീവ് ക്യാപ്റ്റൻസിയാണ്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ക്ഷമയോടെയും തന്ത്രപരമായും മത്സരത്തെ സമീപിക്കുന്നുവെന്നും റോജർ ബിന്നി പറഞ്ഞു.

ഇന്ത്യൻ സ്പിന്നർമാരെ ക്ഷമയോടെ നേരിട്ട് വലിയ സ്കോർ നേരിടണം. വിക്കറ്റ് വീഴുമ്പോൾ ആക്രമണ ബാറ്റിം​ഗ് പാടില്ല. രോഹിത് ക്ഷമയോടെ കാത്തിരുന്ന് അവസരങ്ങൾ ഉപയോ​ഗപ്പെടുത്തുന്നു. ആദ്യ ടെസ്റ്റിൽ ഇം​ഗ്ലണ്ട് വിജയിച്ചു. പിന്നെ അതേ തന്ത്രം തന്നെ ഇം​ഗ്ലണ്ട് ടീം പിന്തുടർന്നു. അ‍ഞ്ചാം ടെസ്റ്റിൽ ഒന്നിന് 100 എന്ന നിലയിൽ നിന്നും ഇം​ഗ്ലണ്ട് 218 റൺസിന് ഓൾ ഔട്ടായി. സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാതിരുന്നതാണ് ഇതിന് കാരണമെന്നും റോജർ ബിന്നി വ്യക്തമാക്കി.

ഇംഗ്ലണ്ടിന്റെ തോൽവിക്ക് കാരണം ബെൻ സ്റ്റോക്സ്; വിമർശിച്ച് ബിസിസിഐ പ്രസിഡന്റ്
മയാമിക്കായി സുവാരസ് മാസ്; കോണ്‍കകാഫ് കപ്പ് പ്രീക്വാർട്ടർ ആദ്യം പാദം സമനിലയിൽ

ഇന്ത്യയ്ക്കെതിരായ പരമ്പര ഇം​ഗ്ലണ്ടിന് നഷ്പ്പെട്ടു കഴിഞ്ഞു. പരമ്പരയിൽ ഇന്ത്യ 3-1ന് മുന്നിലാണ്. അഞ്ചാം ടെസ്റ്റിലെ രണ്ടാം ദിനം പുരോഗമിക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com