'ഏറ്റവും വലിയ വേദന അത് ആസ്വദിക്കാന്‍ കഴിയുന്നില്ലെന്നതാണ്'; 100-ാം ടെസ്റ്റിന് മുന്നോടിയായി അശ്വിന്‍

ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് അശ്വിന്റെ നൂറാം ടെസ്റ്റ് മത്സരം കൂടിയാണ്
'ഏറ്റവും വലിയ വേദന അത് ആസ്വദിക്കാന്‍ കഴിയുന്നില്ലെന്നതാണ്'; 100-ാം ടെസ്റ്റിന് മുന്നോടിയായി അശ്വിന്‍

ധര്‍മ്മശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മാര്‍ച്ച് ഏഴിന് ധര്‍മ്മശാലയില്‍ ആരംഭിക്കാനിരിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇതിനോടകം തന്നെ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്തതോടെയാണ് പരമ്പര 3-1ന് ഇന്ത്യയ്ക്ക് സ്വന്തമാക്കിയത്.

'ഏറ്റവും വലിയ വേദന അത് ആസ്വദിക്കാന്‍ കഴിയുന്നില്ലെന്നതാണ്'; 100-ാം ടെസ്റ്റിന് മുന്നോടിയായി അശ്വിന്‍
ധര്‍മ്മശാലയില്‍ ഹിറ്റ്മാന്റെ 'മാസ് എന്‍ട്രി'; സ്റ്റേഡിയത്തില്‍ വന്നിറങ്ങിയത് ഹെലികോപ്ടറില്‍, വീഡിയോ

ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ നൂറാം ടെസ്റ്റ് മത്സരം കൂടിയാണിത്. 100ാം ടെസ്റ്റ് മത്സരം കളിക്കുന്ന 14ാമത് ഇന്ത്യന്‍ താരമാണ് അശ്വിന്‍. 99 ടെസ്റ്റില്‍ 507 വിക്കറ്റാണ് അശ്വിന്റെ പേരിലുള്ളത്. കരിയറിലെ സുപ്രധാന നാഴികക്കല്ലിന് മുന്നോടിയായി മനസ്സുതുറന്ന് സംസാരിച്ചിരിക്കുകയാണ് അശ്വിന്‍. ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ വേദനയും താരം അനില്‍ കുംബ്ലെയുമായുള്ള അഭിമുഖത്തില്‍ പങ്കുവെച്ചു.

'കാര്യങ്ങള്‍ ശരിയായി നടന്നില്ലെങ്കില്‍ ഞാന്‍ ഒരാളിലേക്ക് മടങ്ങും. അത് ആ വ്യക്തിക്ക് സമ്മര്‍ദ്ദം വളരെ കൂടുതലാണ്. ആ വ്യക്തി ഞാന്‍ തന്നെയാണ്', അശ്വിന്‍ തുടരുന്നു. കാരണം ക്രിക്കറ്റാണ് എന്നെ സ്വയം പഠിപ്പിച്ചത്. ഇന്ത്യയില്‍ ആവശ്യത്തിലധികം വിമര്‍ശകരുണ്ട്. അതില്‍ മിക്കവരും തെറ്റായ കാര്യങ്ങളും ശരിയായ കാര്യങ്ങളും നിങ്ങളോട് പറയും.

'എന്റെ വിജയം എനിക്ക് വേണ്ടത്ര ആസ്വദിക്കാന്‍ കഴിയുന്നില്ലെന്നതാണ് എന്റെ ഏറ്റവും വലിയ വേദന. പക്ഷേ അതെന്നെ ഒരു മികച്ച ക്രിക്കറ്റ് താരമാകാന്‍ സഹായിച്ചു. സ്വയം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ഞാന്‍ നിരന്തരം തിരഞ്ഞുകൊണ്ടേയിരിക്കുന്നു. ഞാന്‍ ആരാണെന്നതില്‍ സംതൃപ്തനാണെന്ന് ഒരു പ്രത്യേക ദിവസം ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. കൂടുതല്‍ എന്തെല്ലാം നേടാനാവുമെന്നതിലാണ് പിന്നീട് എന്റെ ശ്രദ്ധ'.

'ഉദാഹരണത്തിന് സ്റ്റീവ് സ്മിത്തോ ജോ റൂട്ടോ എനിക്കെതിരെ സെഞ്ച്വറിയടിച്ചു. അവരെ എനിക്ക് എങ്ങനെയെല്ലാം പിടികൂടാനാവുമെന്ന് ഞാന്‍ ചിന്തിക്കും. തുടര്‍ച്ചയായ ആ ചിന്ത എന്നെ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും. വര്‍ഷങ്ങളായി ഇങ്ങനെ ചെയ്യുന്നത് കാരണം ഇപ്പോളുള്ള എന്റെ സ്ഥാനത്തില്‍ ഞാന്‍ സംതൃപ്തനാണ്', അശ്വിന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com