ധര്‍മ്മശാലയില്‍ ഹിറ്റ്മാന്റെ 'മാസ് എന്‍ട്രി'; സ്റ്റേഡിയത്തില്‍ വന്നിറങ്ങിയത് ഹെലികോപ്ടറില്‍, വീഡിയോ

ധര്‍മ്മശാലയില്‍ ഹിറ്റ്മാന്റെ 'മാസ് എന്‍ട്രി'; സ്റ്റേഡിയത്തില്‍ വന്നിറങ്ങിയത് ഹെലികോപ്ടറില്‍, വീഡിയോ

ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മാര്‍ച്ച് ഏഴിന് ധര്‍മ്മശാലയില്‍ ആരംഭിക്കും

ധര്‍മ്മശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇതിനോടകം തന്നെ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 3-1നാണ് ഇന്ത്യ പിടിച്ചെടുത്തത്. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്തതോടെയാണ് പരമ്പര ഇന്ത്യയ്ക്ക് സ്വന്തമായത്. പരമ്പരയിലെ അഞ്ചാമതും അവസാനത്തേതുമായ മത്സരം മാര്‍ച്ച് ഏഴിന് ധര്‍മ്മശാലയിലാണ് ആരംഭിക്കുന്നത്.

ഇതിനിടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ധര്‍മ്മശാലയില്‍ വന്നിറങ്ങുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ധര്‍മ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തില്‍ ഹെലികോപ്ടറിലാണ് ഹിറ്റ്മാന്‍ എത്തിയത്. മത്സരത്തിന് മുന്നോടിയായി ടീമിലെ മറ്റുതാരങ്ങളെല്ലാം ഞായറാഴ്ച തന്നെ ധര്‍മ്മശാലയില്‍ എത്തിയിരുന്നു.

എന്നാല്‍ ചൊവ്വാഴ്ചയാണ് ക്യാപ്റ്റന്‍ ടീമിനൊപ്പം ചേര്‍ന്നത്. ആനന്ദ് അംബാനിയുടെ പ്രീ-വെഡിങ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ജാംനഗറില്‍ പോയതാണ് രോഹിത്തിന്റെ വരവ് വൈകിയതിന് കാരണം. ഹെലികോപ്ടറില്‍ നിന്നിറങ്ങി വരുന്ന ഹിറ്റ്മാനെ സ്റ്റേഡിയം അധികൃതര്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com