ഗുജറാത്ത് ടൈറ്റൻസ് താരത്തിന് അപകടം; സൂപ്പർബൈക്ക് തകർന്നു

ഇടംകൈയ്യൻ ബാറ്റർ ഇത്തവണത്തെ ഐപിഎല്ലിൽ മികച്ച ഇംപാക്ട് താരമാകുമെന്ന പ്രതീക്ഷയിലാണ്.
ഗുജറാത്ത് ടൈറ്റൻസ് താരത്തിന് അപകടം; സൂപ്പർബൈക്ക് തകർന്നു

റാഞ്ചി: ​ഗുജറാത്ത് ടൈറ്റൻസ് താരം റോബിൻ മിൻസിന് ബൈക്കപകടം. ഇത്തവണത്തെ ഐപിഎല്ലിൽ 3.60 കോടി രൂപയ്ക്കാണ് താരത്തെ ​ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. ജാർഖണ്ഡിൽ നിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്റർ റോബിൻ മിൻസ് വെടിക്കെട്ട് ബാറ്റിം​ഗിന് പേരുകേട്ട താരമാണ്.

കവാസാക്കിയുടെ സൂപ്പർ‌ ബൈക്ക് ഓടിക്കുന്നതിനിടെയാണ് താരത്തിന് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാഹനം മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. താരം ആശുപത്രിയിൽ നിരീക്ഷണത്തിലാണെങ്കിലും പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. താരത്തിന്റെ വലത് കാൽമുട്ടിന് പരിക്കുണ്ട്.

ഗുജറാത്ത് ടൈറ്റൻസ് താരത്തിന് അപകടം; സൂപ്പർബൈക്ക് തകർന്നു
ബിസിസിഐ നടപടിക്ക് ഇരയായി ശ്രേയസും ഇഷാനും; ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതികള്‍ താരങ്ങളോ?

ജാർഖണ്ഡിൽ നിന്നുള്ള ഇന്ത്യൻ മുൻ താരം എം എസ് ധോണിയുടെ കടുത്ത ആരാധകനാണ് റോബിൻ മിൻസ്. ഇടംകൈയ്യൻ ബാറ്റർ ഇത്തവണത്തെ ഐപിഎല്ലിൽ മികച്ച ഇംപാക്ട് താരമാകുമെന്ന പ്രതീക്ഷയിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com