ഇന്ത്യയുടെ 'അശ്വമേധം'; കുംബ്ലെയുടെ റെക്കോർഡുകൾ കറക്കി വീഴ്ത്തി അശ്വിൻ റാഞ്ചിയിൽ പുതുചരിത്രമെഴുതി

അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ഇംഗ്ലീഷ് പടയുടെ നട്ടെല്ലൊടിച്ചത്
ഇന്ത്യയുടെ 'അശ്വമേധം'; 
കുംബ്ലെയുടെ റെക്കോർഡുകൾ കറക്കി വീഴ്ത്തി അശ്വിൻ റാഞ്ചിയിൽ പുതുചരിത്രമെഴുതി

റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 145 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സ് ലീഡെടുത്ത ഇംഗ്ലീഷ് പടയെ ചെറിയ സ്‌കോറിന് എറിഞ്ഞൊതുക്കിയത് രവിചന്ദ്രന്‍ അശ്വിന്റെ വിക്കറ്റ് വേട്ടയാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ഇംഗ്ലീഷ് പടയുടെ നട്ടെല്ലൊടിച്ചത്.

ഇതോടെ നിരവധി റെക്കോര്‍ഡുകളും അശ്വിനെ തേടിയെത്തി. ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍ എന്ന ബഹുമതിയാണ് അശ്വിന്‍ സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. 59 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 354 വിക്കറ്റാണ് അശ്വിന്‍ നേടിയത്. റെക്കോര്‍ഡില്‍ ഇതിഹാസതാരം അനില്‍ കുംബ്ലെയെയാണ് അശ്വിന്‍ മറികടന്നു. 63 മത്സരങ്ങളില്‍ നിന്ന് 350 ടെസ്റ്റ് വിക്കറ്റുകളാണ് കുംബ്ലെയുടെ സമ്പാദ്യം. ഇതോടെ അതിവേഗം 350 വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡും കുംബ്ലെയില്‍ നിന്ന് അശ്വിന്‍ സ്വന്തമാക്കി.

ഇന്ത്യയുടെ 'അശ്വമേധം'; 
കുംബ്ലെയുടെ റെക്കോർഡുകൾ കറക്കി വീഴ്ത്തി അശ്വിൻ റാഞ്ചിയിൽ പുതുചരിത്രമെഴുതി
ഹിറ്റ്മാന്‍ ഡാ; ടെസ്റ്റ് ക്രിക്കറ്റിൽ കരിയറിലെ മറ്റൊരു നാഴികകല്ല് താണ്ടി രോഹിത് ശർമ്മ

ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന താരമെന്ന റെക്കോര്‍ഡില്‍ കുംബ്ലെയ്ക്ക് ഒപ്പമെത്താനും അശ്വിന് സാധിച്ചു. 35-ാം തവണയാണ് അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തുന്നത്. കുംബ്ലെയും ഇത്രയും തവണ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com