ബാസ്‌ബോളിന്റെ 'റൂട്ട്' മാറ്റിയ പ്രകടനം; ഒറ്റ സെഞ്ച്വറിയില്‍ പിറന്നത് റെക്കോര്‍ഡുകളുടെ ചാകര

അരങ്ങേറ്റക്കാരന്‍ ആകാശ് ദീപിനെ ബൗണ്ടറി കടത്തിയാണ് റൂട്ട് ടെസ്റ്റ് ക്രിക്കറ്റിലെ 31-ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്
ബാസ്‌ബോളിന്റെ 'റൂട്ട്' മാറ്റിയ പ്രകടനം; ഒറ്റ സെഞ്ച്വറിയില്‍ പിറന്നത് റെക്കോര്‍ഡുകളുടെ ചാകര

റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ജോ റൂട്ടിന്റെ നിര്‍ണായക സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 226 പന്തില്‍ ഒന്‍പത് ബൗണ്ടറിയടക്കം 106 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയാണ് ജോ റൂട്ട്.

ബാസ്‌ബോളിന്റെ 'റൂട്ട്' മാറ്റിയ പ്രകടനം; ഒറ്റ സെഞ്ച്വറിയില്‍ പിറന്നത് റെക്കോര്‍ഡുകളുടെ ചാകര
ക്രീസിലുറച്ച് റൂട്ട്, ഇന്ത്യയ്ക്കെതിരെ സെഞ്ച്വറി; ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്ക്

ബാസ്‌ബോള്‍ ശൈലി പിന്തുടര്‍ന്ന് ഇന്ത്യയെ പ്രതിരോധിക്കാമെന്ന സമീപനം അപ്പാടെ മാറ്റിമറിച്ചാണ് റൂട്ട് സെഞ്ച്വറി സ്വന്തമാക്കിയത്. പ്രതീക്ഷ വെച്ചു പുലര്‍ത്തിയ വമ്പന്‍ താരങ്ങള്‍ വീണതോടെ തന്റെ തനതുശൈലിയില്‍ ബാറ്റ് വീശിയ റൂട്ട് ഇംഗ്ലീഷ് പടയുടെ നട്ടെല്ലായി മാറി. ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ പരാജയപ്പെട്ടിടത്ത് ക്ലാസിക് ടെസ്റ്റ് കളിച്ചാണ് റൂട്ട് മൂന്നക്കം തികച്ചത്. നേരിട്ട 219-ാം പന്തില്‍ അരങ്ങേറ്റക്കാരന്‍ ആകാശ് ദീപിനെ ബൗണ്ടറി കടത്തി റൂട്ട് ടെസ്റ്റ് ക്രിക്കറ്റിലെ 31-ാം സെഞ്ച്വറി പൂര്‍ത്തിയാക്കുകയായിരുന്നു.

നിര്‍ണായക സെഞ്ച്വറി നേടിയതിന് പിന്നാലെ നിരവധി റെക്കോര്‍ഡുകളാണ് റൂട്ട് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 19,000 റണ്‍സ് നേടുന്ന ആദ്യ ഇംഗ്ലീഷ് താരമെന്ന നാഴികക്കല്ലാണ് ഇതില്‍ പ്രധാനപ്പെട്ടത്. അതിവേഗം 19,000 റണ്‍സ് സ്വന്തമാക്കുന്ന നാലാമത് താരമാണ് റൂട്ട്. 444 ഇന്നിങ്‌സുകളില്‍ നിന്നാണ് താരം 19,000 റണ്‍സ് സ്വന്തമാക്കിയത്. ഇതോടെ വിരാട് കോഹ്‌ലി (399 ഇന്നിങ്‌സ്), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (432), ബ്രയാന്‍ ലാറ (433) എന്നീ ഇതിഹാസങ്ങള്‍ക്കൊപ്പം റൂട്ടും ഇടം പിടിച്ചു.

ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യയ്‌ക്കെതിരെ പത്ത് ടെസ്റ്റ് സെഞ്ച്വറികള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന ബഹുമതിയും റൂട്ട് സ്വന്തം പേരിലെഴുതിച്ചേര്‍ത്തു. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ തവണ 50ല്‍ കൂടുതല്‍ റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡില്‍ ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്ങിനൊപ്പമെത്താനും റൂട്ടിന് സാധിച്ചു. 20 തവണയാണ് ഇരുവരും ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് മത്സരങ്ങളില്‍ 50ല്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തത്. ടെസ്റ്റ് മത്സരങ്ങളില്‍ റൂട്ട് 91-ാം പ്രാവശ്യമാണ് 50ല്‍ കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്നത്. ഈ റെക്കോര്‍ഡില്‍ മുന്‍ ഇംഗ്ലീഷ് താരം അലസ്റ്റൈര്‍ കുക്കിനെയാണ് റൂട്ട് മറികടന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com